മൂവാറ്റുപുഴ: കോതമംഗലം രൂപത ലേബര്‍ മൂവ്മെന്റ് നെടുങ്ങപ്ര യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. പൗലോസ് നെടുംതടത്തില്‍ നിര്‍വഹിച്ചു. വനിത, കര്‍ഷക, തയ്യല്‍, നിര്‍മാണ, മോട്ടോര്‍, പീടിക, ഗാര്‍ഹിക, തോട്ടം, എന്നീ മേഖലയിലെ തൊഴിലാളി ഫോറങ്ങളും, സാമൂഹ്യ സുരക്ഷ പദ്ധതിയും പാലിയേറ്റീവ് ഹോം കെയര്‍ സേവന ഫോറം എന്നിവയും തുടക്കം കുറിച്ചു.
രൂപത പ്രസിഡന്റ് തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. രൂപത പാലിയേറ്റീവ് ഹോം കെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്റണി പുല്ലന്, മേഖലാ പ്രസിഡന്റ് തോമസ് പുതുക്കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. ജോസ് ചിറക്കല്‍-പ്രസിഡന്റ്, ബീന സിജു ചിറ്റയം- വൈസ് പ്രസിഡന്റ്, സാജു പറമ്പില്‍-സെക്രട്ടറി, സെലീന ഡിക്ലസ്-ജോയിന്റ് സെക്രട്ടറി, റിജോ പൂണെലില്-ട്രഷറര്‍, സിജു ചിറ്റയം-പാലിയേറ്റീവ് എന്നിവരെ തെരഞ്ഞെടുത്തു.