അ​രൂ​ര്‍-​തു​റ​വൂ​ര്‍ പാ​ത നി​ര്‍​മാ​ണം: പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി
Tuesday, August 12, 2025 7:36 AM IST
കൊ​ച്ചി: അ​രൂ​ര്‍–​തു​റ​വൂ​ര്‍ പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി. ആ​വ​ശ്യ​ങ്ങ​ളി​ല്‍ ഏ​റെ​യും ന​ട​പ്പാ​ക്കി​യ​താ​യി എ​തി​ര്‍​ക​ക്ഷി​ക​ള്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ളും കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന്‍റെ താ​ത്പ​ര്യ​ക്കു​റ​വും പ​രി​ഗ​ണി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ന്‍ ജാം​ദാ​ര്‍, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യ​ത്.

ആ​ല​പ്പു​ഴ എ​ഴു​പു​ന്ന സ്വ​ദേ​ശി സി.​ടി. ലി​ജി​ന്‍ ആ​ണ് അ​രൂ​ര്‍-​തു​റ​വൂ​ര്‍ പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, അ​രൂ​ര്‍-​തു​റ​വൂ​ര്‍ പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ താ​ത്പ​ര്യ​മു​ള്ള മ​റ്റാ​ര്‍​ക്കെ​ങ്കി​ലും ആ​ക്ഷേ​പ​മോ ആ​വ​ശ്യ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ല്‍ വ​സ്തു​ത​ക​ള്‍ കോ​ട​തി​യെ അ​റി​യി​ക്കാ​നു​ള്ള അ​വ​സ​രം നി​ല​നി​ര്‍​ത്തി​യാ​ണ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച​ത്.