അമൃത വിശ്വവിദ്യാപീഠത്തിൽ "സ്വാഗതം 2025'
Wednesday, August 13, 2025 8:20 AM IST
കൊ​ച്ചി: അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം കൊ​ച്ചി കാ​മ്പ​സി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ലെ ന​വാ​ഗ​ത​ർ​ക്ക് വ​ര​വേ​ൽ​പു (സ്വാ​ഗ​തം-2025 ) ന​ൽ​കി. അ​മൃ​ത കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്, സ്കൂ​ൾ ഓ​ഫ് ഫാ​ർ​മ​സി, സ്കൂ​ൾ ഓ​ഫ് നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് മോ​ളി​ക്യു​ലാ​ർ മെ​ഡി​സി​ൻ, സെ​ന്‍റ​ർ ഫോ​ർ അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് എ​ന്നി​വ​യി​ലെ ആ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി പൂ​ർ​ണാ​മൃ​താ​ന​ന്ദ​പു​രി ച​ട​ങ്ങി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ലു​പ്പി​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ആ​ർ ആ​ൻ​ഡ് ഡി ​വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജീ​വ് ച​ന്ദ്ര​ൻ, ഐ​ഐ​ടി മ​ദ്രാ​സ് ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഗു​ഹ​ൻ ജ​യ​രാ​മ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം ര​ജി​സ്ട്രാ​ർ പി. ​അ​ജി​ത് കു​മാ​ർ, ഡോ. ​ശാ​ന്ത​കു​മാ​ർ വി. ​നാ​യ​ർ, ഡോ. ​കെ.​പി. ഗി​രീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.