30 ല​ക്ഷ​ത്തി​ന്‍റെ മ​യ​ക്കു​മ​രു​ന്ന്: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
Tuesday, August 12, 2025 7:46 AM IST
പെ​രു​മ്പാ​വൂ​ർ: 30 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി അ​ബ്ദു റൗ​ഫി (35)നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വ​ഷ​ണ സം​ഘം പോ​ഞ്ഞാ​ശേ​രി​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം പോ​ഞ്ഞാ​ശേ​രി​യി​ൽ വ​ച്ച് 150 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. ഇ​തി​ൽ പി​ടി​യി​ലാ​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​ണ് അ​ബ്ദു റൗ​ഫ്. നാ​ഗാ​ലാ​ൻ​ഡി​ൽ നി​ന്ന് ട്രെ​യി​നി​ൽ കൊ​ണ്ടു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഇ​വ​ർ അ​ബ്ദു റൗ​ഫി​നെ ഏ​ൽ​പ്പി​ക്കും. അ​ബ്ദു റൗ​ഫ് ആ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ‌‌

ഇ​യാ​ളെ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ 30 ഗ്രാം ​ഹെ​റോ​യി​നു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ഒ​ന്ന​ര​മാ​സം ജ​യി​ലി​ൽ ക​ഴി​ഞ്ഞു. ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ഇ​യാ​ൾ വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു.പെ​രു​മ്പാ​വൂ​ർ എ​എ​സ്പി ഹാ​ർ​ദി​ക് മീ​ണ, ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണം.