ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം:​ വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി
Tuesday, August 12, 2025 7:46 AM IST
എ​ള​വൂ​ര്‍: വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് വൈ​എം​സി​എ പു​ളി​യ​നം വ​ട്ട​പ്പ​റ​മ്പ് യൂ​ണി​റ്റ് വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി. എ​ള​വൂ​ര്‍ സെ​ന്റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​ക്ക് ശേ​ഷം ചേ​ര്‍​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഈ ​സീ​സ​ണി​ല്‍ ആ​രം​ഭി​ച്ച ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 50 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. ട​ഗ് ഓ​ഫ് വാ​ര്‍ അ​സോ​സി​യേ​ഷ​നാ​ണ് മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ച​ത്. അ​ര്‍​ജു​ന നാ​ച്ചു​റ​ല്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ബെ​ന്നി ആ​ന്റ​ണി​ക്ക് സി​എ​സ്ആ​ര്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു.

പൊ​തു​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ സ്റ്റാ​ര്‍ വി​ഷ​ന്‍ ക്ല​ബ് വെ​ങ്കി​ട​ങ്ങ്, ഗു​രു​വാ​യൂ​ര്‍ ഒ​ന്നാം സ്ഥാ​ന​വും പാ​സ്‌​ക് ക്ല​ബ് പ​ടി​ക്ക​പ്പാ​ടം പാ​ല​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.