വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ പ​താ​ക​യി​ലെ ആ​ശ​യം ഉ​ൾ​ക്കൊ​ള്ള​ണം:​ ഉ​മ തോ​മ​സ്
Wednesday, August 13, 2025 8:20 AM IST
കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശി​യ പ​താ​ക​യി​ലെ നി​റ​ങ്ങ​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു വ​ള​ര​ണ​മെ​ന്ന് ഉ​മ തോ​മ​സ് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന വി​ജ​യ​പതാ​ക @78 പ​രി​പാ​ടി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം പൊ​ന്നു​രു​ന്നി സെ​ന്‍റ് റീ​ത്താ​സ് ഹൈ​സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഷൈ​ജു കേ​ള​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 78 കു​ട്ടി​ക​ൾ ദേ​ശീ​യ പ​താ​ക​യു​ടെ ചി​ത്രം വ​ര​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക വി​രോ​ണി ഷീ​ന മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി.