പ​ര​സ്യ​ബോ​ർ​ഡി​ൽ കു​ടു​ങ്ങി​യ കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, August 12, 2025 7:46 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ടൗ​ണി​ൽ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന്‍റെ പ​ര​സ്യ ബോ​ർ​ഡി​ന്‍റെ ഗ്രി​ല്ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ കാ​ക്ക​യെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് കാ​ക്ക​യു​ടെ ക​ഴു​ത്ത് ഗ്രി​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങി പി​ട​യു​ന്ന​ത് തൊ​ട്ട​ടു​ത്ത സ്ഥാ​പ​ന​ത്തി​ലെ വ്യ​ക്തി ക​ണ്ട​ത്.

വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് അഗ്നിരക്ഷാ സേന എ​ത്തി മു​ക​ളി​ൽ​ക്ക​യ​റി ഗ്രി​ൽ അ​ക​ത്തി കാ​ക്ക​യെ പു​റ​ത്തെ​ടു​ക്കുകയായിരുന്നു. കാ​ര്യ​മാ​യ പ​രി​ക്കി​ല്ലാ​തി​രു​ന്ന കാ​ക്ക​യെ ഉ​ട​ൻ പ​റ​ത്തി​വി​ട്ടു. അ​ഗ്നിര​ക്ഷാ​ സേ​നാം​ഗ​ങ്ങ​ളാ​യ സു​ജി​ത്, കെ.​പി. ഷ​മീ​ർ, ആ​ബി​ദ്, ജി​യോ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.