അങ്കമാലി: നഗരസഭാ ഉപാധ്യക്ഷയും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന ലിസി ടീച്ചറുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മഹിളാ കോണ്‍ഗ്രസ് അങ്കമാലി, കാലടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അധ്യക്ഷത വഹിച്ചു. റോജി എം. ജോണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ജോയി, സുനിലാ സിബി, ബിജി സാജു, കൊച്ചുത്രേസ്യ തങ്കച്ചന്, മാത്യു തോമസ്, സിനി മനോജ്, ടി.എം.വര്‍ഗീസ്, കെ.വി. മുരളി, കൊച്ചാപ്പു പുളിയ്ക്കല്‍, അഡ്വ. കെ.ബി. സാബു, മനോജ് മുല്ലശേരി, പൗലോസ് കല്ലറയ്ക്കല്‍, അഡ്വ.കെ.എസ്.ഷാജി, കെ.കെ. ജോഷി, ബാബു സാനി, മേരി വര്‍ഗീസ്, ലിസി പോളി, മീര അവറാച്ചന്, ലിസ തോമസ്, റീത്താ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.