കാപ്സ് ജില്ലാ കോൺഫറൻസ്
Wednesday, August 13, 2025 8:20 AM IST
കൊ​ച്ചി: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്ര​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്‌​സ് (കാ​പ്സ്) ജി​ല്ലാ കോ​ൺ​ഫ​റ​ൻ​സും എ​റ​ണാ​കു​ളം ചാ​പ്റ്റ​ർ വാ​ർ​ഷി​ക​വും ന‌​ട​ത്തി. ചൂ​ണ്ടി ഭാ​ര​ത​മാ​താ കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ആ​ർ​ട്സി​ലെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം സി​സി​ലി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​സി​ടി​എ ശാ​ന്തി ഗ്രാം ​ഡ​യ​റ​ക്ട​റും ലോ​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് മു​ൻ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​യ് ജെ​യിം​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ൺ​സ​ലിം​ഗ് ഇ​ന്‍ സോ​ഷ്യ​ൽ വ​ർ​ക്ക്‌ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ രാ​ജ​ഗി​രി കോ​ള​ജ് അ​സോ. പ്ര​ഫ​സ​ർ ഡോ. ​അ​നീ​ഷ്‌, പ്രി​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ പി. ​ന​ളി​നി, മു​ൻ സി​ഡ​ബ്ലു​സി അം​ഗം ഡാ​ർ​ലി​ൻ ഡോ​ണ​ൾ​ഡ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

രാ​ജ​ഗി​രി കോ​ള​ജ് മു​ൻ ഡീ​ൻ സി.​ജെ. മേ​രി വീ​ന​സ്, കാ​പ്സ് വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​പി. ആ​ന്‍റ​ണി, എ​റ​ണാ​കു​ളം ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഫാ. ​സോ​ജ​ൻ പി. ​ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ഷാ​ലി, സെ​ക്ര​ട്ട​റി വി​റ്റി​ൽ നി​ക്‌​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.