ലാ​പ്ടോ​പ്പ് മോ​ഷ്ടാവ് അ​റ​സ്റ്റി​ൽ
Wednesday, August 13, 2025 8:20 AM IST
കൊ​ച്ചി: ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ലാ​പ്ടോ​പ്പ് മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. തോ​പ്പും​പ​ടി മു​ണ്ടം​വേ​ലി ആ​ര്യാ​ട് വീ​ട്ടി​ൽ ഡി​റ്റോ ജേ​ക്ക​ബി(48)​നെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ർ​ണാ​ട​ക സ്വ​ദേ​ശി ഇ​സ്രേ​ൽ പോ​ളി​ന്‍റെ ലാ​പ്ടോ​പ്പാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.