ആ​ന​യൂ​ട്ട് ന​ട​ത്തി
Wednesday, August 13, 2025 8:20 AM IST
തൃ​പ്പൂ​ണി​ത്തു​റ: ലോ​ക ഗ​ജ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ൽ ആ​ന​യൂ​ട്ട് ന​ട​ത്തി. കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ അ​ഡ്വ. കെ.​പി.​അ​ജ​യ​ൻ, അ​സി.​ക​മ്മീ​ഷ​ണ​ർ എം.​ജി.​യ​ഹു​ല​ദാ​സ്, ഓ​ഫീ​സ​ർ ആ​ർ.​ര​ഘു​രാ​മ​ൻ, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ജി. വേ​ണു​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി ടി. ​മു​ര​ളീ​ധ​ര​ൻ, പി.​എ​സ്. പ്ര​സ​ന്ന, ആ​ർ. ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി​യെ ആ​ദ​രി​ച്ചു.