മോ​ഷണംപോയ മൊ​ബൈ​ൽ ക​ണ്ടെ​ത്തി സൈബർ പോലീസ്
Tuesday, August 12, 2025 7:46 AM IST
ആ​ലു​വ: ആ​ലു​വ സൈ​ബ​ർ പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​യി​ൽ മോ​ഷ​ണം പോ​യ മൊ​ബൈ​ൽ മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ തി​രി​കെ ല​ഭി​ച്ചു. റി​ട്ട. ജോ​യി​ന്‍റ് ആ​ർ​ടി​ഒ ടി.​വി. പ്ര​മോ​ദി​ൻെ​റ മ​ക​നും കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​ന​ന്ത്‌​രാ​മി​ന്‍റെ മൊ​ബൈ​ലാ​ണ് കു​സാ​റ്റ് ബ​സ്‌​സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നു മോ​ഷ​ണം പോ​യ​ത്.

രാ​ത്രി ത​ന്നെ മൊ​ബൈ​ൽ മോ​ഷ​ണം സം​ബ​ന്ധി​ച്ച് ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ല​ഭി​ച്ച സൂ​ച​ന പ്ര​കാ​രം മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ക്ക​ൽ​നി​ന്നും ഫോ​ൺ വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​എ​സ്ഐ ഫ​യാ​സ്, സി​പി​ഒ​മാ​രാ​യ നൗ​ഫ​ൽ, ദി​നി​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.