സൈ​ക്കോ സ്പി​രി​ച്വ​ല്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം സംഘടിപ്പിച്ചു
Wednesday, August 13, 2025 8:20 AM IST
മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത മാ​തൃ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സൈ​ക്കോ സ്പി​രി​ച്വ​ല്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ഉ​ണ​ര്‍​വ് വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ മാ​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജാ​ന്‍​സി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത അ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ആ​നി തെ​രേ​സ് സി​എ​ച്ച്എ​ഫ്, രൂ​പ​ത സെ​ക്ര​ട്ട​റി ജൂ​ഡി ഡാ​ലു, പ്രീ​ത ജോ​ണി​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ സെ​ലി​ന്‍ ലൂ​യി​സ്, മി​നി ജോ​സ്, സി​ജി ജോ​മി, സി​ല്‍​ജ ജോ​ളി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. 80 അ​മ്മ​മാ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.