ആലുവ ബോ​യ്സ് എച്ച്എസ്എസിൽ ഹൈ​ടെ​ക് ക്ലാ​സ് മു​റി​കളുടെ നിർമാണോദ്ഘാടനം
Wednesday, August 13, 2025 8:20 AM IST
ആ​ലു​വ: ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ ഒ​രു​ങ്ങു​ന്നു. ഹൈ​ടെ​ക് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​ഒ.​ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

1.30 കോ​ടി രൂ​പ ചെ​ല​വി​ൽ 4,400 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ നാ​ല് ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളാ​ണ് ഉ​ണ്ടാ​കു​ക. ടോ​യ്‌​ല​റ്റ്‌ ബ്ലോ​ക്കും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ഫ്ബി​യു​ടെ​യും കി​ല​യു​ടെ​യും സം​യു​ക്ത പ​ദ്ധ​തി​യാ​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്.