ചി​കി​ത്സ​യി​ലി​രി​ക്കേ അജ്ഞാത​ൻ മ​രി​ച്ചു
Tuesday, August 12, 2025 3:02 AM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കേ മ​രി​ച്ച വ​യോ​ധി​ക​നെ കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ തേ​ടി പോ​ലീ​സ്. കൂ​ട​ല്‍ ച​ന്ത​യി​ലെ ക​ട​ത്തി​ണ്ണ​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട വ​യോ​ധി​ക​നെ നാ​ട്ടു​കാ​രാ​ണ് ക​ഴി​ഞ്ഞ് ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്.

ക​ട​ത്തി​ണ്ണ​ക​ളി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന ഇ​യാ​ളെ വി​റ​യ​ലോ​ടെ കാ​ണ​പ്പെ​ടു​ക​യും പി​ന്നീ​ട് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. 20 വ​ർ​ഷം മു​ന്പ് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും കൂ​ട​ലി​ലെ​ത്തി​യ​താ​ണ് ഇ​യാ​ളെ​ന്ന് പ​റ​യു​ന്നു. ഏ​ക​ദേ​ശം 68 വ​യ​സ് തോ​ന്നി​ക്കും. വീ​ടു​ക​ളി​ല്‍ കൂ​ലി​പ​ണി​ക്കൊ​ക്കെ പോ​യി​രു​ന്ന ഇ​യാ​ളെ​പ്പ​റ്റി ആ​ളു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ക​യാ​ണ്. കൂ​ട​ല്‍ പോ​ലീ​സ് - 04734 270100, എ​സ്ഐ - 9961385569.