സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ളി​ൽ അ​ടൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന് കി​രീ​ടം
Wednesday, August 13, 2025 6:27 AM IST
തി​രു​വ​ല്ല: കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മ്മ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ജേ​താ​ക്ക​ളാ​യി.

ആ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ കേ​ന്ദ്രി​യ വി​ദ്യാ​ല​യം തി​രു​വ​ല്ല ബാ​സ്ക​റ്റ്ബോൾ ക്ല​ബി​നെ (23 -7 )പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യ​പ്പോ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ആ​ശ്ര​മം സ്‌​കൂ​ളി​നെ ( (12 -2 ) പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ര​ട്ട വി​ജ​യം ആ​ഘോ​ഷി​ച്ചു.

ആ​ൺ​കു​ട്ടി​ക​ളു​ടെ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ തി​രു​വ​ല്ല ബാ​സ്ക​റ്റ്ബാ​ൾ ക്ല​ബ് (10 -8 ) നു ​അ​ടൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ഷി​ഫ്റ്റ് 1നെ ​തോ​ല്പി​ച്ച​പ്പോ​ൾ അ​ടൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ഷി​ഫ്റ്റ് 2 മാ​ർ​ത്തോ​മ്മ സ്കൂ​ൾ കു​റി​യ​ന്നൂ​രി​നെ (11 -2 ) പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക​ളു​ടെ സെ​മി ഫൈ​ന​ലി​ൽ കേ​ന്ദ്ര‌ീ​യ വി​ദ്യാ​ല​യം(16 -6 ) തി​രു​വ​ല്ല ബാ​സ്ക​റ്റ്ബാ​ൾ ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

ആ​ല​പ്പു​ഴ ജ്യോ​തി​നി​കേ​ത​ൻ സ്കൂ​ളി​ൽ 30 മു​ത​ൽ ന​ട​ക്കു​ന്ന 50-ാമ​ത് സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ആ​ൺ‌​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞ​ടു​ക്കാ​ൻ ഒ​രു ഓ​പ്പ​ൺ സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ് 15നു ​രാ​വി​ലെ കു​റി​യ​ന്നൂ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.