പ്രമാടം: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെങ്ങുംകാവില്‍ സംഘടിപ്പിച്ച ക്വിറ്റിന്ത്യാ ദിനാചരണം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിന് മോന്‍സി അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് റോബിന് പീറ്റര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ലീലാ രാജന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി ഡാനിയേല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. മനോജ, രാഗി സനൂപ്, മുന്‍ ഗ്രാമപഞ്ചായത്തംഗം ടി.ജി. മാത്യു, എന്‍. ഗോപിനാഥന് നായര്‍, രാധാകൃഷ്ണന് ഇളകൊള്ളൂര്‍, അരുണ്‍കുമാര്‍ , ഗീവര്‍ഗീസ്, സാമുവല്‍ പാപ്പച്ചന്, പ്രകാശ് പന്നിക്കണ്ടം, അഭിലാഷ് പുന്നമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോന്നി: സേവാദള്‍ കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാദിന സമ്മേളനവും രുധിരം എന്ന പേരില്‍ കോന്നി മെഡിക്കല്‍ കോളജില്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പും സമ്മേളനവും കെപിസിസി അംഗം മാത്യു കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു.
ശ്യാം എസ്. കോന്നി, ആര്. ദേവകുമാര്‍, ഷിജു അറപ്പുരയില്‍, ജോസഫ് വര്‍ഗീസ്, സന്തോഷ് കുമാര്‍, പി.വി. പ്രവീണ്‍, സി.വി. ശാന്തകുമാര്‍, സണ്ണി തോമസ്, ജോളി തോമസ്, റോയി ഡാനിയല്‍, ജോഷ്വാ കുര്യന്, ഡെയ്സി, മനു വര്‍ഗീസ്, സുലേഖ വി. നായര്‍, പ്രിയ എസ്. തമ്പി, റോസമ്മ ജയിംസ്, മോഹനന് മുല്ലപ്പറമ്പില്‍, സി.കെ. ലാലു, അബ്ദുള്‍ മുത്തലീഫ്, എം.എം. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.പരിപാടിയുടെ ഭാഗമായി കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ കിടപ്പുരോഗികള്‍ക്ക് സൗജന്യ ഭക്ഷണ വിതരണവും സേവാദള്‍ സംഘടിപ്പിച്ചു.