ആ​ദ്യം പ്ര​തി​ഷേ​ധം, പി​ന്നെ പ്ര​വേ​ശ​നോ​ത്സ​വം
Monday, June 2, 2025 10:57 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ൽ പ്ര​തി​ഷേ​ധം. ഒ​മ്പ​താം​ക്ലാ​സി​ലെ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഡി​വി​ഷ​ന്‍ നി​ര്‍​ത്ത​ലാ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു സ്‌​കൂ​ളി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ര്‍​ഥി യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി ഡി​വി​ഷ​ന്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം അ​വ​താ​ള​ത്തി​ലാ​കു​മെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​ഥ​മാ​ധ്യാ​പി​ക​യു​ടെ ഓ​ഫീ​സി​ല്‍ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ മാ​റ്റി. ഡി​വി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം തു​ട​രാ​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു. ഇം​ഗ്ലീ​ഷ് മീ​ഡി​യ​മാ​യാ​ണ് ഒ​മ്പ​താം ക്ലാ​സി​ലെ സി ​ഡി​വി​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്. ഡി​വി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സ്‌​പെ​ഷ​ല്‍ ഓ​ര്‍​ഡ​ര്‍ വ​ഴി അ​ധ്യാ​പ​രെ നി​യ​മി​ച്ച് പ്ര​ശ്‌​ന പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക പ​റ​ഞ്ഞു.

സ്‌​കൂ​ളി​ല്‍ ഒ​മ്പ​താം ക്ലാ​സി​ലെ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഡി​വി​ഷ​ന്‍ തു​ട​രു​വാ​ന്‍ വേ​ണ്ടു​ന്ന ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷം അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​ഡി. ഷാ​ജി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച ശേ​ഷ​മാ​ണ് സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്ന​ത്.