വാ​ഷിം​ഗ് മെ​ഷീ​ൻ ക​ത്തിന​ശി​ച്ചു
Monday, June 2, 2025 10:57 PM IST
തൊ​ടു​പു​ഴ: വീ​ടി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വാ​ഷിം​ഗ് മെ​ഷീ​ൻ ക​ത്തി ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. മു​ത​ല​ക്കോ​ട​ത്തി​ന് സ​മീ​പം പ​ഴു​ക്കാ​കു​ള​ത്താ​ണ് വീ​ടി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന വാ​ഷിം​ഗ് മെ​ഷീ​ന് തീ​പി​ടി​ച്ച​ത്. റി​പ്പ​യ​റിം​ഗി​നു ശേ​ഷം സ്ഥാ​പി​ച്ച വാ​ഷിം​ഗ് മെ​ഷീ​ൻ ആ​ണ് തീ ​പി​ടി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ കു​ട്ടി​യെ സ്കൂ​ളി​ൽ അ​യ​ച്ചി​ട്ട് വ​ന്ന​പ്പോ​ൾ വീ​ട്ടി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട വീ​ട്ട​മ്മ ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടേ​ക്ക് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ വ​ലി​യ വാ​ഹ​നം എ​ത്തി​ച്ചേ​രാ​നു​ള്ള റോ​ഡ് സൗ​ക​ര്യം ഇ​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് സേ​നാം​ഗ​ങ്ങ​ൾ ബി​എ സെ​റ്റ് ധ​രി​ച്ച് മു​ക​ൾ നി​ല​യി​ൽ ക​യ​റി​യ ശേ​ഷം വൈ​ദ്യു​തി ലൈ​നു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ എ​ടു​ത്തു മാ​റ്റു​ക​യും ചെ​യ്ത ശേ​ഷം തീ​യ​ണ​ച്ചു. മു​റി​യി​ൽ ക​ന​ത്ത പു​ക നി​റ​ഞ്ഞ​തു​മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​യി​രു​ന്നു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ. ജാ​ഫ​ർ​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ എം.​എ​ൻ. വി​നോ​ദ് കു​മാ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. ശ​ര​ത്, സി​ബി​ൻ ഗോ​പി, ജെ​യിം​സ് നോ​ബി​ൾ, ടി.​കെ. വി​വേ​ക്, ജ​യ്സ് സാം ​ജോ​സ്, അ​ഖി​ൽ എ​സ്. പി​ള്ള, കെ.​എ​സ്. അ​ബ്ദു​ൾ നാ​സ​ർ, കെ.​ആ​ർ. പ്ര​മോ​ദ്, പി.​ടി. ഷാ​ജി എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.