വ​ഴി​ത്ത​ല സ്കൂളി​ൽ ഗ്രീ​ൻ ചാം​പ്സ് പ​ദ്ധ​തി
Thursday, June 5, 2025 11:55 PM IST
വ​ഴി​ത്ത​ല : സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഗ്രീ​ൻ ചാം​പ്സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ അ​ഡ്മി​നി​സ്ട്രേ​ഷ​നും ജി​ല്ലാ ശു​ചി​ത്വ മി​ഷ​നും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ്രാ​ക്ടി​സ് റീ ​യൂ​സ് ആ​ൻ​ഡ് ബി ​എ ഗ്രീ​ൻ ചാം​പ് എ​ന്ന കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നാ​യി പു​ന​രു​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ആ​ർ. ഭാ​ഗ്യ​രാ​ജ് നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ജി​ജി ജയിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ധ്യാ​പ​ക​ൻ ജ​യ്സ​ണ്‍ ജോ​സ്, സീ​നി​യ​ർ അ​ധ്യാ​പി​ക അ​നി​ത അ​ല​ക്സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​യ​ൽ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച ബാ​ഗ്, കു​ട, യൂ​ണി​ഫോം, ടി​ഫി​ൻ ബോ​ക്സ്, വാ​ട്ട​ർ ബോ​ട്ടി​ൽ തു​ട​ങ്ങി​യ​വ പു​തി​യ സ്കൂ​ൾ വ​ർ​ഷ​വും ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​നോ​ട​കം ത​ന്നെ പു​തി​യ​വ വാ​ങ്ങി​യെ​ങ്കി​ലും കേ​ടു​പാ​ടു​ക​ളി​ല്ലാ​ത്ത​തും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​യ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബാ​ഗ്, കു​ട എ​ന്നി​വ സ്കൂ​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ഇ​വ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശു​ചി​ത്വ മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ചി​ത്ര ര​ച​നാ മ​ത്സ​ര​വും ന​ട​ത്തി.​അ​ധ്യാ​പ​ക​രാ​യ ജോ​യ് ഇ​ല​വ​നാ​ൽ, ജോ​ജി ജോ​സ്, നേ​ച്ച​ർ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ മി​ലു ജോ​ണ്‍, അ​ഞ്ജു മ​രി​യ ഏ​ബ്ര​ഹാം, സി​സ്റ്റ​ർ മി​നി കെ. ​മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.