വീ​ട്ട​മ്മ​യെ കെ​ട്ടി​യി​ട്ട് പ​ണാപഹരണം: ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Friday, June 6, 2025 11:40 PM IST
അ​ടി​മാ​ലി: കാ​ന്‍​സ​ര്‍ രോ​ഗി​യാ​യ വീ​ട്ട​മ്മ​യെ കെ​ട്ടി​യി​ട്ട് ചി​കി​ത്സ​യ്ക്കാ​യി ക​രു​തി​വ​ച്ചി​രു​ന്ന തു​ക അ​പ​ഹ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്ക് കൈ​ത്താ​ങ്ങാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. അ​പ​ഹ​രി​ക്ക​പ്പെ​ട്ട തു​ക​യ്ക്കു തു​ല്യ​മാ​യ തു​ക യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്കു ന​ല്‍​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ടി​മാ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ന​ഷ്ട​പ്പെ​ട്ട തു​ക​യും ചി​കി​ത്സാ സ​ഹാ​യ​വും കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​യാ​യ ഉ​ഷാ സ​ന്തോ​ഷി​നെ അ​ടി​മാ​ലി​യി​ലെ വീ​ട്ടി​ല്‍ കെ​ട്ടി​യി​ട്ട​തി​നു​ശേ​ഷം മോ​ഷ്ടാ​വ് പ​ഴ്‌​സി​ല്‍​നി​ന്ന് പ​ണം ക​വ​ര്‍​ന്ന​ത്. കീ​മോ ചി​കി​ത്സ​യ്ക്കു ശേ​ഷം അ​ടി​മാ​ലി​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ അ​വ​ശ​നി​ല​യി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഉ​ഷ. ഇ​തി​നി​ടെ​യാ​ണ് മോ​ഷ്ടാ​വെ​ത്തി പ​ണം ക​വ​ര്‍​ന്ന​ത്. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ല്‍ സ​മാ​ഹ​രി​ച്ച തു​ക​യാ​യി​രു​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ടി​മാ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി വി​ദേ​ശ​ത്തു​ള്ള സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ഴി ന​ഷ്ട​പ്പെ​ട്ട തു​ക​യ്ക്കു തു​ല്യ​മാ​യ പ​ണം അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി രോ​ഗി​ക്കു ചി​കി​ത്സാ സ​ഹാ​യം ന​ല്‍​കു​ക​യും ചെ​യ്തു.

മോ​ഷ്ടാ​വി​നെ പി​ടി​കൂ​ട​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം മേ​ാഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ന്‍​സ് ഏ​ലി​യാ​സ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് രാ​ജീ​വ്, അ​ടി​മാ​ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ല​ന്‍ നി​ധി​ന്‍ സ്റ്റീ​ഫ​ന്‍, ഡി​സി​സി മെ​മ്പ​ര്‍ വി​നു സ്‌​ക​റി​യ, കെ​എ​സ് യു ​ജി​ല്ലാ സെ​ക്ര​ട്ട​റി അ​ല​ന്‍ സ​ണ്ണി, ബേ​സി​ല്‍ എ​ന്നി​വ​രാ​ണ് വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ​യ്ക്ക് തു​ക കൈ​മാ​റി​യ​ത്.