കൈ​വി​രി​ക​ൾ സ്ഥാ​പി​ച്ച് അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണം
Friday, June 6, 2025 11:40 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​നോ​ട് ചേ​ര്‍​ന്ന് അ​പ്സ​ര​ക്കു​ന്ന് ഭാ​ഗ​ത്ത് ത​ല​മാ​ലി വെ​ള്ള​ച്ചാ​ട്ട​ത്തി​നു കു​റു​കെ ഭ​ഗ​വ​തി​കു​ന്ന് മേ​ഖ​ല​യി​ലേ​ക്ക് പോ​കു​ന്ന പാ​ല​ത്തി​ന് പു​തി​യ കൈ​വി​രി​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പാ​ല​ത്തി​ല്‍ ഇ​രു​മ്പു​പൈ​പ്പു​ക​ള്‍ കൊ​ണ്ട് കൈ​വ​രി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ചി​ല ഭാ​ഗം ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ഇ​വി​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ മ​ര​ക്ക​മ്പു​ക​ള്‍ കെ​ട്ടി താ​ല്‍​ക്കാ​ലി​ക സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ഴു​ള്ള കൈ​വ​രി​ക​ള്‍ മ​തി​യാ​യ സു​ര​ക്ഷ ന​ല്‍​കു​ന്ന​ത​ല്ലെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഇ​വി​ടെ ഇ​രു​മ്പു​പൈ​പ്പു​ക​ള്‍​കൊ​ണ്ട് കൈ​വ​രി​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് കു​ട്ടി​ക​ള​ട​ക്കം സ​ഞ്ച​രി​ക്കു​ന്ന​ത് ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് പാ​ല​ത്തി​ന് അ​ടി​യി​ലൂ​ടെ ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്ക​നു​ഭ​വ​പ്പെ​ടും.​ പാ​ലം സ്ഥി​തിചെ​യ്യു​ന്ന പ്ര​ദേ​ശം പാ​റ​ക്കെ​ട്ട് നി​റ​ഞ്ഞ സ്ഥ​ല​വു​മാ​ണ്.