തേ​ക്ക​ടി ത​ടാ​ക​ത്തി​ൽ 17കാ​ര​ൻ മു​ങ്ങി​മ​രി​ച്ചു
Thursday, June 5, 2025 11:55 PM IST
കു​മ​ളി: തേ​ക്ക​ടി ത​ടാ​ക​ത്തി​ൽ 17 വ​യ​സ്‌​സു​കാ​ര​ൻ മു​ങ്ങി​മ​രി​ച്ചു. കു​മ​ളി മ​ന്നാ​ക്കു​ടി​യി​ലെ അ​രി​യാ​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ (17) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ർ​ജു​ൻ തേ​ക്ക​ടി ത​ടാ​ക​ത്തി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. തേ​ക്ക​ടി​യി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കു വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ക​നാ​ലി​ൽ ര​ണ്ടാം തൂ​ണ്‍ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം.

അ​ർ​ജു​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​വ​രം സു​ഹൃ​ത്തു​ക്ക​ൾ പു​റ​ത്ത് പ​റ​ഞ്ഞി​ല്ല . അ​ർ​ജു​നെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​പ​ക​ടം അ​റി​യു​ന്ന​ത്. നാ​ട്ടു​കാ​രും കു​മ​ളി പോ​ലീ​സ്, വ​നം, ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ളും ക​നാ​ലി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ൽ വി​ഫ​ല​മാ​യി. തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ൽ നി​ന്നും എ​ത്തി​യ സ്കൂ​ബ ടീം ​ന​ട​ത്തി​യ തെ​ര​ച്ച​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.