കു​രു​മു​ള​കുവള്ളിയുടെ താ​ങ്ങുകാ​ലി​ൽ ഉ​ര​സി വൈ​ദ്യു​തക​മ്പി പൊ​ട്ടി​വീ​ഴാ​റാ​യ നി​ല​യി​ൽ
Thursday, June 5, 2025 6:11 AM IST
ചെ​റു​തോ​ണി: റോ​ഡ് കൈ​യേ​റി​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ൽ ത​ട്ടി വൈ​ദ്യു​തക​മ്പി പൊ​ട്ടി​വീ​ഴാ​റാ​യ നി​ല​യി​ൽ. വാ​ഴ​ത്തോ​പ്പ് - ത​ടി​യ​മ്പാ​ട് റോ​ഡി​ൽ ഷ​ന്താ​ൾ ഹോ​മി​നു സ​മീ​പ​മാ​ണ് വൈ​ദ്യു​ത ക​മ്പി പൊ​ട്ടി വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന​ത്. കു​രു​മു​ള​ക് ചെ​ടി​യു​ടെ താ​ങ്ങുകാ​ലാ​ണ് വ​ള​ർ​ന്ന് വൈ​ദ്യു​തക​മ്പി​യിൽ ഉ​ര​സി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

വൈ​ദ്യു​തക​മ്പി പൊ​ട്ടിനി​ൽ​ക്കു​ന്ന വി​വ​രം കെഎ​സ്ഇബി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്വ​കാ​ര്യവ്യ​ക്തി റോ​ഡ് കൈ​യേറി​യാ​ണ് ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യു​തക​മ്പി​യി​ൽ ഉ​ര​സിനി​ൽ​ക്കു​ന്ന താ​ങ്ങുകാ​ൽ വെ​ട്ടി​മാ​റ്റി അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.