ഗ്യാ​പ് റോ​ഡി​ൽ കൂ​റ്റ​ൻ​ പാ​റ അ​ട​ർ​ന്നുവീ​ണു
Thursday, July 3, 2025 12:05 AM IST
രാ​ജാ​ക്കാ​ട്:​ കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ദേ​വി​കു​ളം ഗ്യാ​പ് റോ​ഡി​ൽ വീ​ണ്ടും പാ​റ അ​ട​ർ​ന്നു വീ​ണു.​ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് വ​ലി​യ പാ​റ റോ​ഡി​ലേ​ക്കു വീ​ണ​ത്. ഈ ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.​പാ​റ വീ​ണ ഭാ​ഗ​ത്ത് ടാ​റിം​ഗി​ന് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പാ​റ​ക്ക​ഷ​ണം റോ​ഡി​ൽ​നി​ന്ന് മാ​റ്റി.​ ഈ മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​ശേ​ഷം ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഗ്യാ​പ് റോ​ഡി​ലേ​ക്ക് പാ​റ അ​ട​ർ​ന്നുവീ​ഴു​ന്ന​ത്.