ആം​ബു​ല​ൻ​സ് ചീ​റിപ്പാഞ്ഞിട്ടും സി​നി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല
Thursday, July 3, 2025 12:05 AM IST
രാ​ജ​കു​മാ​രി:​ ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ൾ കു​റ​വു​ള്ള രാ​ജാ​ക്കാ​ട്ടുനി​ന്ന് ഒ​രു വീ​ട്ട​മ്മ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആം​ബു​ല​ൻ​സ് പാ​ഞ്ഞെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ജ​കു​മാ​രി​ ക​ള​രി​ക്കു​ന്നേ​ൽ ജോ​ണി​യു​ടെ ഭാ​ര്യ സി​നി എ​ന്ന നാല്പത്തഞ്ചുകാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് രാ​ജാ​ക്കാട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ എത്രയും വേ​ഗം വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണ​മെ​ന്ന നി​ർ​ദേശ​മാ​ണ് ഡോ​ക്ട​ർ ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് ആം​ബു​ല​ൻ​സും വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യും ഒ​ന്നി​ച്ചു​ള്ള ന​ട​പ​ടി​യാ​യി​രു​ന്നു.100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ഒ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​ർകൊ​ണ്ട് സി​നി​യുമായി ആം​ബു​ല​ൻ​സെ​ത്തി. ട്രാ​ഫി​ക് ത​ട​സ​ം ഒ​ഴി​വാ​ക്കാൻ അ​ടി​മാ​ലി, കോ​ത​മം​ഗ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ സം​വി​ധാ​ന​മൊ​രു​ക്കു​ക​യും ചെ​യ്തു.​

എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ധി​കം വൈ​കാ​തെ സി​നി മ​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം ബ​ന്ധുക്ക​ൾ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം രാ​ജ​കു​മാ​രി പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു.​മ​ക്ക​ൾ: ജോ​യ​ൽ ജോ​ണി, ഹ​ന്ന ജോ​ണി.