കാ​ടു​ക​യ​റാ​തെ ച​ക്ക​ക്കൊ​മ്പ​ന്‍, ഭീ​തി​യോ​ടെ ജ​നം
Thursday, July 3, 2025 12:05 AM IST
ചി​ന്ന​ക്ക​നാ​ൽ:​ നാ​ളു​ക​ളാ​യി നാ​ട്ടി​ല്‍ നാ​ശം വി​ത​ച്ച് ച​ക്ക​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ തു​ട​രു​ന്നു. ചി​ന്ന​ക്ക​നാ​ൽ വി​ല​ക്ക് ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ച​ക്ക​ക്കൊ​മ്പ​ൻ എ​ത്തി​യ​ത്.​ചി​ന്ന​ക്ക​നാ​ൽ ധ​ന്യ ബേ​ക്ക​റി​ക്കു സ​മീ​പം നി​ല​യു​റ​പ്പി​ച്ച ച​ക്ക​ക്കൊ​മ്പ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ഇ​വി​ടെനി​ന്നു മ​ട​ങ്ങി​യ​ത്.​

ബേ​ക്ക​റി​ക്ക് മു​ന്നി​ലെ സി​സി​ടി​വിയി​ലാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ച​ക്ക​ക്കൊ​മ്പ​ൻ 301 കോ​ള​നി​യി​ൽ വീ​ടി​നു നേരേ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ചി​ന്ന​ക്ക​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ക്കു​ക​യും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ശം വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

.ആ​ക്ര​മ​ണ​കാ​രി​യാ​യ ച​ക്ക​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ശക്തമായിരി ക്കുകയാണ്.