ക​ർ​ഷ​ക​ർ​ക്ക് 3,000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണം: ​പി.​ജെ.​ ജോ​സ​ഫ്
Friday, July 4, 2025 5:18 AM IST
തൊ​ടു​പു​ഴ: ക​ർ​ഷ​ക​ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നും ക​ർ​ഷ​ക പെ​ൻ​ഷ​ൻ 3,000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ​ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പു​റ​പ്പു​ഴ​യി​ലെ വ​സ​തി​യി​ൽ ചേ​ർ​ന്ന കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന​നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

റ​ബ​ർ, നെ​ൽക​ർ​ഷ​ക​പ്ര​ശ്ന​ങ്ങ​ൾ, വ​ന്യ​മൃ​ഗ​ശ​ല്യം എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു വീ​ഴ്ച​യു​ണ്ടാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​രി​ച്ച​നെ​ല്ലി​ന്‍റെ വി​ല എ​ത്ര​യുംവേ​ഗം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​ക​ണം. റ​ബ​ർ വി​ലസ്ഥി​ര​താ ഫ​ണ്ട് 250 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണം. കു​രു​മു​ള​ക് കൃ​ഷി വ്യാ​പ​ന​ത്തി​നു പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്ക​ണം.

ക്ഷീ​ര​മേ​ഖ​ല​യെ സ​ഹാ​യി​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ​പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ന്മാ​രാ​യ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, മു​ൻ എം​എ​ൽ​എ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, പാ​ർ​ട്ടി സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ണ്‍ ജോ​സ​ഫ്, കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ജയിം​സ് നി​ല​പ്പ​ന, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി തെ​ക്കേ​ട​ത്ത്, സി.​ടി.​ തോ​മ​സ്, ബേ​ബി​ച്ച​ൻ കൊ​ച്ചു ക​രൂ​ർ, ടോ​മി കാ​വാ​ലം, ബി​നു ജോ​ണ്‍, സ​ണ്ണി തെ​ങ്ങും​പ​ള്ളി, വി​നോ​ദ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.