റ​വ​ന്യുവ​കു​പ്പ് ഒ​ഴി​പ്പി​ച്ച ഭൂ​മി​യി​ല്‍ വീ​ണ്ടും കൈ​യേ​റ്റം
Thursday, July 3, 2025 12:05 AM IST
രാ​ജാ​ക്കാ​ട്:​ശാ​ന്ത​മ്പാ​റ തോ​ണ്ടി​മ​ല​യി​ല്‍ റ​വ​ന്യു ഭൂ​മി​യി​ൽ വീ​ണ്ടും കൈ​യേ​റ്റം.​മു​മ്പ് റ​വ​ന്യു വ​കു​പ്പ് ഒ​ഴി​പ്പി​ച്ച് ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലാ​ണ് കൈ​യേ​റി വീ​ണ്ടും ഏ​ലം കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

2021 ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി ബ്ലോ​ക്ക് ന​മ്പ​ര്‍ 13 ല്‍ ​റീ സ​ര്‍​വേ ന​മ്പ​ര്‍ 212/1ല്‍ ​ഉ​ള്‍​പ്പെ​ട്ട ഭൂ​മി​യി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ കൈ​യേ​റ്റ​ക്കാ​ര്‍ ഭൂ​മി​യി​ൽ വീ​ണ്ടും കൈ​യേ​റ്റം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഭൂ​മി കൈ​യേ​റി ന​ട്ടു​പി​ടി​പ്പി​ച്ച ഫ​ല​വൃ​ക്ഷ ത്തൈക​ളും മ​ര​തൈ​ക​ളും റ​വ​ന്യു വ​കു​പ്പ് പി​ഴു​തെ​റി​ഞ്ഞി​രു​ന്നു. സ​മീ​പ​ത്തു​ള്ള പ​ട്ട​യ സ്ഥ​ല​ത്തി​ന്‍റെ മ​റ​വി​ലാ​ണ് റ​വ​ന്യൂ ഭൂ​മി​യി​ലെ കൈ​യേ​റ്റം.