തൊ​ഴി​ലാ​ളിക​ളു​മാ​യി അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ജീ​പ്പ് കാ​റു​മാ​യി കൂ​ട്ടിയിടി​ച്ചു
Thursday, July 3, 2025 12:05 AM IST
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാ​മി​ല്‍ തൊ​ഴി​ലാ​ളിജീ​പ്പ് കാ​റു​മാ​യി കൂ​ട്ടിയി​ടി​ച്ചു. തൊ​ഴി​ലാ​ളി​ക​ള്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. തൂ​ക്കു​പാ​ലം - ക​മ്പം​മെ​ട്ട് റോ​ഡി​ല്‍ ബാ​ല​ഗ്രാ​മി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം.

ക​മ്പ​ത്തു​നി​ന്ന് ഉ​ടു​മ്പ​ന്‍​ചോ​ല മേ​ഖ​ല​യി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി വ​ന്ന​താ​യി​രു​ന്നു ജീ​പ്പ്. കൂ​ട്ടാ​ര്‍ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ജീ​പ്പ് അ​ന്യാ​ര്‍​തൊ​ളു റൂ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ഓ​ടി​ച്ചി​രു​ന്ന കാ​റി​ലാ​ണ് ജീ​പ്പ് ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ജീ​പ്പി​ന്‍റെ ഗ്ലാ​സ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​റി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഈ ​റൂ​ട്ടി​ല്‍ ഓ​ടു​ന്ന തൊ​ഴി​ലാ​ളി വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വേ​ഗ​ത​യാ​ണെ​ന്ന് ആ​രോ​പി​ച്ച് പി​ന്നാ​ലെ എ​ത്തി​യ മ​റ്റ് തൊ​ഴി​ലാ​ളി വാ​ഹ​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞി​ട്ടു. ക​ഴി​ഞ്ഞയാഴ്ച​ അ​ണ​ക്ക​ര​യി​ല്‍ തൊ​ഴി​ലാ​ളി ജീ​പ്പി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ക്കാ​നി​ട​യാ​യ​താ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ക്കാ​ന്‍ കാ​ര​ണം. പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി ജീ​പ്പു​ക​ള്‍ ക​ട​ത്തി​വി​ട്ട​ത്.