മ​രു​ന്ന് മാ​റിന​ൽ​കി; ഏ​ത്ത​വാ​ഴ ക​രി​ഞ്ഞു​ണ​ങ്ങി
Friday, July 4, 2025 5:18 AM IST
ചെ​റു​തോ​ണി: വ​ള​ക്ക​ട​യി​ൽ​നി​ന്നു മ​രു​ന്ന് മാ​റി​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു ക​ർ​ഷ​ക​ന്‍റെ 300 ഏ​ത്ത​വാ​ഴ​ക​ൾ ന​ശി​ച്ച​താ​യി പ​രാ​തി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ചു​ള്ളി​ക്ക​ൽ ഫ്രാ​ൻ​സി​സി​ന്‍റെ അ​ഞ്ചു മാ​സം പ്രാ​യ​മാ​യ ഏ​ത്ത​വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. വാ​ഴ​യ്ക്ക് കു​മി​ൾ​രോ​ഗം പി​ടി​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക​ൻ ക​ഞ്ഞി​ക്കു​ഴി കൃ​ഷി​ഓ​ഫി​സി​ൽ വി​വ​രം അ​റി​യി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ർ നി​ർ​ദേ​ശി​ച്ച മ​രു​ന്ന് ക​ഞ്ഞി​ക്കു​ഴി​ലെ സ്വ​കാ​ര്യ വ​ള​ക്ക​ട​യി​ൽ​നി​ന്നു വാ​ങ്ങി ത​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വാ​ഴ​ക​ൾ പ​ഴു​ത്ത് ഉ​ണ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട​യി​ൽ​നി​ന്ന് മ​രു​ന്ന് മാ​റി​യാ​ണ് ന​ൽ​കി​യ​തെ​ന്നു ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​സ് ക​ഞ്ഞി​ക്കു​ഴി കൃ​ഷി​ഭ​വ​നി​ലും ക​ഞ്ഞി​ക്കു​ഴി പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി. പ​ല​രി​ൽ​നി​ന്നും ക​ടം​വാ​ങ്ങി​യാ​ണ് ഫ്രാ​ൻ​സി​സ് കൃ​ഷി ചെ​യ്​തി​രു​ന്ന​ത്. മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു.