മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണം: ഷാ​നി​മോ​ൾ ഉ​സ്മാ​ൻ
Friday, July 4, 2025 5:18 AM IST
ചെ​റു​തോ​ണി: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യമേ​ഖ​ല ത​ക​ർ​ത്തു ത​രി​പ്പ​ണ​മാ​ക്കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് രാ​ഷ്‌ട്രീയ​കാ​ര്യ സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ യൂ​റോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​സി.​എ​ച്ച്. ഹാ​രി​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച മാ​ത്ര​മാ​ണ്.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ൾ കോ​വി​ഡ് കാലത്ത് ആ​രം​ഭി​ച്ച​താ​ണ്. ഉ​മ്മ​ൻ​ ചാ​ണ്ടി സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ര​ണ്ടാ​മ​തും ഉ​ദ്ഘാ​ട​നം ചെ​യ്തു ച​രി​ത്ര​പു​രു​ഷ​നാ​യി മേ​നി ന​ടി​ക്കു​ക​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നു കു​ട​പി​ടി​ച്ച മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​പ​ഹാ​സ്യ​നാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഷാ​നി​മോ​ൾ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി തോ​മ​സ്, റോ​യി കെ. ​പൗ​ലോ​സ്, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, തോ​മ​സ് രാ​ജ​ൻ, എ.​പി.​ ഉ​സ്മാ​ൻ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.