ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​യി​ലി​രു​ന്ന് ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം
Friday, July 4, 2025 5:18 AM IST
ക​രി​മ​ണ്ണൂ​ർ: ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​യി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നുകി​ട​ക്കു​ന്ന ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട നെ​യ്യ​ശേ​രി-​പാ​ഴൂ​ക്ക​ര റോ​ഡി​ലാ​ണ് കു​ത്തി​യി​രു​ന്ന് നാ​ട്ടു​കാ​ര​നാ​യ ഷാ​ന​വാ​സ് ല​ത്തീ​ഫ് പ്ര​തി​ഷേ​ധി​ച്ച​ത്.

റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി തു​ക അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. നെ​യ്യ​ശേ​രി ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ എ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന റോ​ഡാ​ണി​ത്. നി​ര​വ​ധി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. റോ​ഡ് ത​ക​ർ​ന്നിട്ടു പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി. പ്ര​ശ്നപ​രി​ഹാ​ര​ത്തി​ന് പ​ഞ്ചാ​യ​ത്തോ ജ​ന​പ്ര​തി​നി​ധി​ക​ളോ ത​യാ​റാ​കാ​ത്ത​താ​ണു സ​മ​ര​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് ഷാ​ന​വാ​സ് പ​റ​ഞ്ഞു.