പാലക്കാട്: കോട്ടയം മെഡിക്കൽ കോളജിലെ അപകടമരണത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി മെംബർ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് വാമൂടികെട്ടി സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
കേരളത്തിലെ ആരോഗ്യമേഖല സന്പൂർണ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ മെഡിക്കൽ കോളജുകളിലും ആശുപത്രികളും രോഗികളെ ചികിൽത്സിക്കാൻ വേണ്ടത്ര ഉപകരണങ്ങളോ മരുന്നുകളോ ഇല്ലാത്ത അവസ്ഥയായി മാറിയിരിക്കുന്നു. വരും ദിവസങ്ങളിൽ ഇടതു സർക്കാരിനെതിരെ സംസ്ഥാനത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് ശക്തമായ സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സമരത്തിൽ വി.എസ്. വിജയരാഘവൻ, കെപിസിസി സെക്രട്ടറി പി.വി. രാജേഷ്, ഡിസിസി സെക്രട്ടറി കെ.സി. പ്രീത്, മഹിളാ കോണ്ഗ്രസ് ജില്ലാ ഭാരവാഹികളായ പി.പി. പാഞ്ചാലി, ടി.ഡി. ഗീത ശിവദാസ്, കെ.എ.ഷീബ, ബിന്ദു സുരേഷ് കുമാർ, പ്രേമ രാജേന്ദ്രൻ, പി.ജെ. മോളി, പ്രകാശിനി സുന്ദരൻ, പ്രിയ ബാബു, ഡി.വിജയലക്ഷ്മി, പുഷ്പവല്ലി നന്പ്യാർ, ഉഷ പാലാട്ട്, സാവിത്രി വൽസൻ, പ്രകാശിനി സുന്ദരൻ, യു. പ്രസന്ന, രാജി ദിലീപ്, ബി. വൃന്ദ, കെ.വി. പാർവതി, കെ.എ. സുഭദ്ര, ശാരദ തുളസിദാസ്, പി. പ്രതിഭ, കോമളം, എം. തങ്കം, റോജ സുനിൽ, വാഹിദ, ശ്രീജ സജീവ്, സുജാത കൃഷ്ണദാസ്, അച്ചാമ്മ, സുനിത, ഉമൈബാൻ, കെ. സുലോചന, അനുപമ പ്രശോഭ, മിനി ബാബു, ശാന്ത ശിവൻ, ബി. ഗൗതമി, ജയമാല, ജയകുമാരി, ബിന്ദു മേലാർകോട് എന്നിവർ നേതൃത്വം നൽകി. അഞ്ചുവിളക്കിന് മുന്നിൽനിന്ന് തുടങ്ങിയ സമരം ജില്ലാ ആശുപത്രിക്ക് മുന്നിൽ സമാപിച്ചു.