പ​ട്ടാ​ന്പി ഫെ​ർ​ട്ടി​ലൈ​സ​ർ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ലാ​ബി​ന് എ​ൻ​എ​ബി​എ​ൽ അം​ഗീ​കാ​രം
Saturday, July 5, 2025 12:14 AM IST
പ​ട്ടാ​ന്പി: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്ടാ​ന്പി ഫെ​ർ​ട്ടി​ലൈ​സ​ർ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ലാ​ബി​നു എ​ൻ​എ​ബി​എ​ൽ (നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ടെ​സ്റ്റിം​ഗ് ആ​ൻ​ഡ് കാ​ലി​ബ​റേ​ഷ​ൻ ല​ബോ​റ​ട്ട​റീ​സ്) ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു.

സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​തോ​ടെ സ്ഥാ​പ​നം ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലേ​ക്കു​യ​ർ​ന്നു. അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​രം പു​ല​ർ​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​ണ് ഫെ​ർ​ട്ടി​ലൈ​സ​ർ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ലാ​ബി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ദേ​ശീ​യ​ത​ല​ത്തി​ൽ നി​ഷ്ക​ർ​ഷി​ക്ക​പ്പെ​ട്ട യോ​ഗ്യ​ത​യും പ​രി​ച​യ സ​ന്പ​ത്തു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. ഐ​എ​സ്ഒ/ ഐ​ഇ​എ​സ് 17025 നി​ല​വാ​ര​ത്തി​ലാ​ണ് ലാ​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​സ​വ​ളം, സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ൾ, ജൈ​വ​വ​ള​ങ്ങ​ൾ, ബ​യോ ഫെ​ർ​ട്ടി​ലൈ​സ​ർ എ​ന്നി​വ​യു​ടെ കൃ​ത്യ​മാ​യ ഫ​ലം ല​ഭി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഫെ​ർ​ട്ടി​ലൈ​സ​ർ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ലാ​ബി​നെ സ​മീ​പി​ക്കാം.