കോ​യ​മ്പ​ത്തൂ​ര്‌-2041: പു​തി​യ മാ​സ്റ്റ​ർ​പ്ലാ​ൻ പ്രകാശനം ചെയ്തു
Saturday, July 5, 2025 12:14 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​നു​ള്ള പു​തി​യ മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​ശ​നം​ചെ​യ്ത‌് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ചെ​ന്നൈ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പ്ര​കാ​ശ​നം.

ഭ​വ​ന, ന​ഗ​ര​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ബ​ൻ പ്ലാ​നിം​ഗ് മി​ഷ​ൻ ത​യാ​റാ​ക്കി​യ 1531.57 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള കോ​യ​മ്പ​ത്തൂ​ർ ലോ​ക്ക​ൽ പ്ലാ​ൻ​ഏ​രി​യ​യു​ടെ ര​ണ്ടാ​മ​ത്തെ സ​മ​ഗ്ര​പ​ദ്ധ​തി​യാ​ണ് പ്ര​കാ​ശ​നം​ചെ​യ്ത​ത്. കോ​യ​മ്പ​ത്തൂ​രി​ന്‍റെ മാ​സ്റ്റ​ർ​പ്ലാ​ൻ അ​വ​സാ​ന​മാ​യി അ​പ്ഡേ​റ്റ് ചെ​യ്ത​ത് 1994ലാ​ണ്.

അ​തി​നു​ശേ​ഷം കോ​യ​മ്പ​ത്തൂ​ർ വി​ക​സ​ന​ത്തി​ന്‍റെ പ​ല ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി.
2041 ആ​കു​മ്പോ​ഴേ​ക്കും 45 ല​ക്ഷം ആ​ളു​ക​ളെ​ങ്കി​ലും കോ​യ​മ്പ​ത്തൂ​രി​ൽ താ​മ​സ​മു​ണ്ടാ​കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. 2041ൽ ​ആ​വ​ശ്യ​മാ​യ പൊ​തു​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, മാ​നേ​ജ്മെ​ന്‍റ് പ​ദ്ധ​തി​ക​ൾ മു​ത​ലാ​യ​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

പ​രി​പൂ​ർ​ണ​മാ​യി ജി​ഐ​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഗ​താ​ഗ​തം, പ​രി​സ്ഥി​തി, സ​മ്പ​ദ്‌​വ്യ​വ​സ്ഥ, ഭ​വ​ന നി​ർ​മാ​ണം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​തു ത​യാ​റാ​ക്കി​യ​ത്.