സ്കൂ​ൾ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, July 4, 2025 11:02 PM IST
ഒ​റ്റ​പ്പാ​ലം: സ്കൂ​ൾ​ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. മ​ണ്ണൂ​ർ കി​ഴ​ക്കു​മ്പു​റം അ​നി​ൽ​കു​മാ​ർ(38)​ആ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ട് - കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ പ​ഴ​യ ല​ക്കി​ടി ജം​ഗ്ഷ​നി​ൽ​വ​ച്ചാ​ണ് സം​ഭ​വം. അ​നി​ൽ​കു​മാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും സ്കൂ​ൾ​ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. താ​ഴെ​വീ​ണ അ​നി​ൽ​കു​മാ​റി​ന്‍റെ ത​ല​യി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ അ​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മൃതദേഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.