ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെയും, സ്മാര്‍ട്ട് അങ്കണവാടികളുടെയും നിർമാണോദ്ഘാടനം പി.പി സുമോദ് എംഎൽഎ നിർവഹിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ 20 ശതമാനം ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതികള്‍ക്കു തുടക്കം കുറിക്കുന്നത്.
ഒരുകോടിരൂപ ചെലവില്‍ ചുണ്ടക്കാട്, കുമ്പാരത്തറ പുഴക്കല്‍ റോഡുകളാണ് നവീകരിക്കുന്നത്. മൂന്നുകോടി രൂപ ചെലവില്‍ തെക്കുമണ്ണ്, കോങ്ങാട്ടുമുറി, ചികോട് എന്നിവിടങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട് അങ്കണവാടികളും നിര്‍മിക്കുമെന്നു എംഎൽഎ പറഞ്ഞു. ചടങ്ങിൽ കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ചുണ്ടക്കാട് തീപ്പെട്ടിക്കമ്പനി അങ്കണത്തില്‍ നടന്ന പരിപാടിയിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ എസ്. ജയകൃഷ്ണൻ, ആസാദ് സുലൈമാൻ, വാസുദേവൻ തെന്നിലാപുരം, കാവശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാദേവി സതീശൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മണി വാവുള്ളിപ്പതി, ഗിരിജ രാജൻ, ബീന ഗോപി, കാവശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർമാരായ സുചിത്ര,കേശവദാസ് മാസ്റ്റർ, ചാത്തൻ മാസ്റ്റർ, നിത്യ,ടി. കാവശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മാലതി വേലായുധൻ, ഐസിഡിഎസ് സൂപ്പർവൈസർ നിമിഷ പങ്കെടുത്തു.