ഔ​ദ്യോ​ഗി​ക പാ​ന്പു​പി​ടി​ത്ത​ക്കാ​രാ​യി 73 പേ​ർകൂ​ടി
Monday, July 7, 2025 2:15 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഔ​ദ്യോ​ഗി​ക പാ​ന്പു​പി​ടി​ത്ത​ക്കാ​രാ​യി 73 പേ​ർ കൂ​ടി. വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 84 പേ​രി​ൽ നി​ന്ന് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ് പു​തി​യ​താ​യി ജി​ല്ല​യി​ൽ മി​ഷ​ൻ സ​ർ​പ്പ​യു​ടെ ഭാ​ഗ​മാ​യ​ത്.

പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​വും തെ​ര​ഞ്ഞെ​ടു​ത്ത വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​ള്ള റ​സ്ക്യൂ കി​റ്റ് വി​ത​ര​ണ​വും ജി​ല്ലാ​ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക നി​ർ​വ​ഹി​ച്ചു.

ഈ​സ്റ്റേ​ൺ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ കെ. ​വി​ജ​യാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് രാ​ജേ​ഷ്കു​മാ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

പാ​ല​ക്കാ​ട് ഡി​എ​ഫ്ഒ ര​വി​കു​മാ​ർ മീ​ണ, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​മാ​രാ​യ വൈ. ​മു​ഹ​മ്മ​ദ് അ​ൻ​വ​ർ, സി.​പി. അ​നീ​ഷ്, സു​മു സ്ക​റി​യ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​പി. ജി​നേ​ഷ്, അ​ന​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​വി​വേ​ക് , കെ.​ജി. ജെ​റി​ൻ ആ​ന്‍റ​ണി, ഗ്രേ​ഡ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ബി.​എ​സ്. ഭ​ദ്ര​കു​മാ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.