x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് ക്രെ​ഡി​റ്റ് സൗ​ക​ര്യം: കേ​ന്ദ്ര​തീ​രു​മാ​നം ഗു​ണ​ക​ര​മെ​ന്ന് കെ.​വി. തോ​മ​സ്


Published: November 16, 2025 01:08 AM IST | Updated: November 16, 2025 01:08 AM IST

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​​ന്നു അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് മ​​​​ത്സ്യ​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നാ​​​​ഷ​​​​ണ​​​​ൽ ക്രെ​​​​ഡി​​​​റ്റ് ഗാ​​​​ര​​​​ന്‍റി ട്ര​​​​സ്റ്റി ക​​​​മ്പ​​​​നി​​​​യി​​​​ലൂ​​​​ടെ (​എ​​​​ൻ​​​​സി​​​​ജി​​​​ടി​​​​സി) ക്രെ​​​​ഡി​​​​റ്റ് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും അ​​​​ർ​​​​ഹ​​​​രാ​​​​യ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ർ​​​​ക്കും സൂ​​​​ക്ഷ്മ, ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കും 20,000 കോ​​​​ടി​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്കാ​​​​നു​​​​മു​​​​ള്ള കേ​​​​ന്ദ്ര​​​​തീ​​​​രു​​​​മാ​​​​നം ഗു​​​​ണ​​​​ക​​​​ര​​​​മെ​​​​ന്ന് കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി കെ.​​​​വി. തോ​​​​മ​​​​സ്. തീ​​​​രു​​​​മാ​​​​നം ഇ​​​​ന്ത്യ​​​​യി​​​​ലെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ർ​​​​ക്ക് ഗു​​​​ണം ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണ്.

അ​​​​മേ​​​​രി​​​​ക്ക സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചു​​​​ങ്കം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​യ​​​​റ്റു​​​​മ​​​​തി വ്യ​​​​വ​​​​സാ​​​​യം നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഹ്ര​​​​സ്വ, മ​​​​ധ്യ, ദീ​​​​ർ​​​​ഘ​​​​കാ​​​​ല സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് അ​​​​തി​​​​ൽ‌ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

മൂ​​​​ല​​​​ധ​​​​ന​​​​ത്തി​​​​ന്‍റെ 30 ശ​​​​ത​​​​മാ​​​​നം സോ​​​​ഫ്റ്റ് ലോ​​​​ൺ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന ഫാ​​​​ക്ട​​​​റി​​​​ക​​​​ളു​​​​ടെ കാ​​​​ഷ് ക്രെ​​​​ഡി​​​​റ്റ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന മൂ​​​​ല​​​​ധ​​​​ന ലോ​​​​ണു​​​​ക​​​​ളു​​​​ടെ തി​​​​രി​​​​ച്ച​​​​ട​​​​വ് നീ​​​​ട്ടി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ലും കേ​​​​ന്ദ്ര ധ​​​​ന​​​​കാ​​​​ര്യ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും കെ.​​​​വി. തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു.

Tags : K.V. Thomas Credit facility fish exporters

Recent News

Corehub Up