x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രു​മു​ള​ക് തേ​ടി വ്യ​വ​സാ​യി​ക​ൾ; വി​ല ഉ​യ​രും

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: December 29, 2025 01:50 AM IST | Updated: December 29, 2025 01:50 AM IST

കാ​​ർ​​ഷി​​ക കേ​​ര​​ളം ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ അ​​മ​​ർ​​ന്ന​​തോ​​ടെ ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​ക​​ളി​​ലെ ചെ​​റു​​കി​​ട വി​​പ​​ണി​​ക​​ളും ടെ​​ർ​​മി​​ന​​ൽ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലും ച​​ര​​ക്കു വ​​ര​​വ് ചു​​രു​​ങ്ങി. നാ​​ളി​​കേ​​രം പു​​തു​​വ​​ർ​​ഷം തി​​രി​​ച്ചുവ​​ര​​വി​​നു​​ള്ള അ​​ണി​​യ​​റ ഒ​​രു​​ക്ക​​ത്തി​​ൽ.

വാ​​ങ്ങ​​ലു​​കാ​​ർ ഉ​​ത്പാ​​ദ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വ​​ല​​വി​​രി​​ച്ചി​​ട്ടും നാ​​ട​​ൻ കു​​രു​​മു​​ള​​ക് ക​​ണ്ടെ​​ത്താ​​ൻ ക്ലേ​​ശി​​ച്ചു. ലേ​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഏ​​ല​​ത്തി​​നു പ്രി​​യ​​മേ​​റി. സ്വ​​ർ​​ണം വീ​​ണ്ടും റി​​ക്കാ​​ർ​​ഡ് പു​​തു​​ക്കി.

ഉ​​ത്പാ​​ദ​​ന കേ​​ന്ദ്ര​​ങ്ങ​​ൾ ഉ​​ത്സ​​വാ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ അ​​മ​​ർ​​ന്ന​​തി​​നാ​​ൽ പ്ര​​മു​​ഖ വി​​പ​​ണി​​ക​​ളി​​ലും ചെ​​റു​​കി​​ട വ്യാ​​പാ​​ര മേ​​ഖ​​ല​​ക​​ളി​​ലും കാ​​ർ​​ഷി​​കോ​​ത്പ​​ന്ന വ​​ര​​വി​​ൽ ഇ​​ടി​​വ്. വ്യ​​വ​​സാ​​യി​​ക​​ളും ക​​യ​​റ്റു​​മ​​തി സ​​മൂ​​ഹ​​വും ക്രി​​സ്മ​​സ്-​​ന്യൂ ഇ​​യ​​ർ ആ​​ഘോ​​ഷ​​ങ്ങ​​ളി​​ലേ​​ക്കു ശ്ര​​ദ്ധ​​തി​​രി​​ച്ച​​തി​​നാ​​ൽ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ വ്യാ​​പ്തി​​യും ചു​​രു​​ങ്ങി.

കു​​രു​​മു​​ള​​കി​​നു പ്ര​​തീ​​ക്ഷ

മൂ​​പ്പ് കു​​റ​​ഞ്ഞ കു​​രു​​മു​​ള​​ക് വി​​ള​​വെ​​ടു​​പ്പി​​ന് ക​​ർ​​ഷ​​ക​​ർ ഉ​​ത്സാ​​ഹി​​ച്ച​​ത് ചെ​​റു​​കി​​ട വ്യ​​വ​​സാ​​യി​​ക​​ൾ​​ക്ക് ആ​​ശ്വാ​​സ​​മാ​​യി. അ​​ച്ചാ​​ർ നി​​ർ​​മാ​​ണ യൂ​​ണി​​റ്റു​​ക​​ളാ​​ണ് മൂ​​പ്പ് കു​​റ​​ഞ്ഞ കു​​രു​​മു​​ള​​ക് സം​​ഭ​​ര​​ണ​​ത്തി​​നു തോ​​ട്ടം മേ​​ഖ​​ല​​യി​​ൽ ഇ​​റ​​ങ്ങി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് വ്യ​​വ​​സാ​​യി​​ക മേ​​ഖ​​ല​​യി​​ൽ​​നി​​ന്നും കൂ​​ടു​​ത​​ൽ ആ​​വ​​ശ്യ​​ക്കാ​​രെ​​ത്തി​​യ​​ത് ഉ​​ത്പാ​​ദ​​ക​​ർ​​ക്കും ആ​​വേ​​ശം പ​​ക​​ർ​​ന്നു. ഡി​​മാ​​ൻ​​ഡ് ശ​​ക്ത​​മെ​​ങ്കി​​ലും അ​​തി​​ന് അ​​നു​​സൃ​​ത​​മാ​​യി പ​​ച്ച കു​​രു​​മു​​ള​​ക് പ​​ല​​ർ​​ക്കും കൈ​​മാ​​റാ​​നാ​​വു​​ന്നി​​ല്ല.


ന​​വം​​ബ​​റി​​ൽ 185 രൂ​​പ​​യ്ക്ക് പ​​ച്ച കു​​രു​​മു​​ള​​ക് ശേ​​ഖ​​രി​​ക്കാ​​ൻ കാ​​ര്യ​​മാ​​യ താ​​ത്പ​​ര്യം കാ​​ണി​​ക്കാ​​ത്ത വ്യ​​വ​​സാ​​യി​​ക​​ൾ ഡി​​സം​​ബ​​റി​​ൽ കി​​ലോ 225 വ​​രെ വാ​​ഗ്ദാ​​നം ചെ​​യ്തു രം​​ഗ​​ത്തി​​റ​​ങ്ങി. വി​​പ​​ണി​​യി​​ൽ കു​​രു​​മു​​ള​​ക് അ​​ച്ചാ​​റി​​ന് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന വ​​ർ​​ധി​​ച്ച ഡി​​മാ​​ൻ​​ഡ് നി​​ർ​​മാ​​താ​​ക്ക​​ളെ വി​​ല ഉ​​യ​​ർ​​ത്തി ച​​ര​​ക്ക് സം​​ഭ​​ര​​ണ​​ത്തി​​നു പ്രേ​​രി​​പ്പി​​ച്ചു. ഉ​​ത്പാ​​ദ​​നം ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞ​​തും വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കി. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ നി​​ര​​ക്ക് 160 രൂ​​പ​​യാ​​യി​​രു​​ന്നു.


ഇ​​ടു​​ക്കി, വ​​യ​​നാ​​ട് മേ​​ഖ​​ല​​യി​​ലെ ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ വി​​ല​​ക്ക​​യ​​റ്റം ക​​ണ്ട് മു​​ള​​കി​​ൽ പി​​ടി​​മു​​റു​​ക്കി​​യ​​ത് വാ​​ങ്ങ​​ലു​​കാ​​രെ അ​​സ്വ​​സ്ഥ​​രാ​​ക്കി. യ​​ഥാ​​സ​​മ​​യം ച​​ര​​ക്ക് സം​​ഭ​​രി​​ക്കാ​​നാ​​യി​​ല്ലെ​​ങ്കി​​ൽ മു​​ള​​കി​​ന്‍റെ മൂ​​പ്പി​​ൽ മാ​​റ്റം വ​​രു​​മെ​​ന്ന​​ത് അ​​ച്ചാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി. അ​​ൺ ഗാ​​ർ​​ബി​​ൾ​​ഡ് മു​​ള​​ക് കി​​ലോ 699 രൂ​​പ വ​​രെ മു​​ന്നേ​​റി​​യ​​തി​​നാ​​ൽ പ​​ച്ച കു​​രു​​മു​​ള​​ക് വി​​ല ഇ​​നി​​യും വ​​ർ​​ധി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ഒ​​രു വി​​ഭാ​​ഗം ഉ​​ത്പാ​​ദ​​ക​​ർ.

കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ങ്ങ​​ൾ മൂ​​ലം പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും കു​​രു​​മു​​ള​​ക് ഉ​​ത്പാ​​ദ​​നം കു​​റ​​യു​​മെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ. അ​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ് പ​​ച്ച കു​​രു​​മു​​ള​​കി​​നു നി​​ല​​വി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ക്ഷാ​​മം. ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ​​നി​​ന്നും മി​​ക​​ച്ച​​യി​​നം കു​​രു​​മു​​ള​​കി​​ന് ആ​​വ​​ശ്യം വ​​ർ​​ധി​​ച്ച​​ത് സ്റ്റോ​​ക്കി​​സ്റ്റു​​ക​​ളെ ച​​ര​​ക്ക് പി​​ടി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ചു. കൊ​​ച്ചി​​യി​​ൽ ഗാ​​ർ​​ബി​​ൾ​​ഡ് കു​​രു​​മു​​ള​​ക് വി​​ല 71,900 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. രാ​​ജ്യാ​​ന്ത​​ര മാ​​ർ​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ കു​​രു​​മു​​ള​​ക് വി​​ല ട​​ണ്ണി​​ന് 8200 ഡോ​​ള​​ർ.

തി​​രി​​ച്ചു​​വ​​ര​​വി​​ന് നാ​​ളി​​കേ​​രം

നാ​​ളി​​കേ​​രോ​​ത്ന്ന​​ങ്ങ​​ൾ ക​​ന​​ത്ത വി​​ലത്ത​​ക​​ർ​​ച്ച​​യ്ക്കു ശേ​​ഷം തി​​രി​​ച്ചു​​വ​​ര​​വി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. സം​​സ്ഥാ​​ന​​ത്ത് ക്രി​​സ്മ​​സ് വേ​​ള​​യി​​ൽ വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്ക് ആ​​വ​​ശ്യം ചു​​രു​​ങ്ങി​​യ​​ത് കാ​​ങ്ക​​യ​​ത്തെ വ​​ൻ​​കി​​ട മി​​ല്ലു​​കാ​​രെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി. ഈ ​​വാ​​രം പ്ര​​ദേ​​ശി​​ക വി​​പ​​ണി​​ക​​ളി​​ൽ മാ​​സാ​​രം​​ഭ ഡി​​മാ​​ൻ​​ഡി​​നു തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്ന​​ത് എ​​ണ്ണ വി​​ല ഉ​​യ​​ർ​​ത്താ​​ൻ മി​​ല്ലു​​കാ​​രെ പ്രേ​​രി​​പ്പി​​ക്കും.

ത​​മി​​ഴ്നാ​​ട്ടി​​ൽ വെ​​ളി​​ച്ചെ​​ണ്ണ 22,550 രൂ​​പ​​യി​​ലും കൊ​​പ്ര 16,450 രൂ​​പ​​യി​​ലും നീ​​ങ്ങു​​മ്പോ​​ൾ കൊ​​ച്ചി​​യി​​ൽ എ​​ണ്ണ വി​​ല 31,700ലും ​​കൊ​​പ്ര 18,750 രൂ​​പ​​യി​​ലു​​മാ​​ണ്. വി​​ല​​യി​​ലെ വ​​ൻ അ​​ന്ത​​രം അ​​വ​​സ​​ര​​മാ​​ക്കി സ്റ്റോ​​ക്ക് വി​​റ്റു​​മാ​​റാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളും വ്യ​​വ​​സാ​​യി​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്.

മി​​ക​​വ് നി​​ല​​നി​​ർ​​ത്തി ഏ​​ലം


ഏ​​ലം ഉ​​ത്പാ​​ദ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഉ​​യ​​ർ​​ന്ന അ​​ള​​വി​​ൽ ലേ​​ല​​ത്തി​​നി​​റ​​ങ്ങി. ആ​​ഭ്യ​​ന്ത​​ര-​​വി​​ദേ​​ശ വാ​​ങ്ങ​​ലു​​കാ​​ർ മ​​ത്സ​​രി​​ച്ച് ഏ​​ല​​ക്ക ശേ​​ഖ​​രി​​ച്ചു. വി​​ദേ​​ശ ഓ​​ർ​​ഡ​​റു​​ക​​ൾ മു​​ൻ​​നി​​ർ​​ത്തി ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ വി​​ല ഉ​​യ​​ർ​​ത്തി വ​​ലി​​പ്പം കൂ​​ടി​​യ ഇ​​ന​​ങ്ങ​​ൾ വാ​​ങ്ങി. വാ​​രാ​​ന്ത്യം ശ​​രാ​​ശ​​രി ഇ​​ന​​ങ്ങ​​ൾ കി​​ലോ 2427 രൂ​​പ​​യി​​ലും മി​​ക​​ച്ച​​യി​​ന​​ങ്ങ​​ൾ കി​​ലോ 3218 രൂ​​പ​​യി​​ലു​​മാ​​ണ്. നി​​ല​​വി​​ലെ കാ​​ലാ​​വ​​സ്ഥ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ ജ​​നു​​വ​​രി​​യി​​ലും ഉ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ന്നുനി​​ൽ​​ക്കാം.

റ​​ബ​​ർ വി​​പ​​ണി ക്ഷീ​​ണ​​ത്തി​​ൽ

കാ​​ർ​​ഷി​​ക മേ​​ഖ​​ല ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ അ​​മ​​ർ​​ന്ന​​തി​​നാ​​ൽ കൊ​​ച്ചി, കോ​​ട്ട​​യം വി​​പ​​ണി​​ക​​ളി​​ലേ​​ക്കു​​ള്ള റ​​ബ​​ർ ഷീ​​റ്റ് നീ​​ക്കം ചു​​രു​​ങ്ങി. ഇ​​നി ജ​​നു​​വ​​രി​​യോ​​ടെ മാ​​ത്രമേ ക​​ർ​​ഷ​​ക​​രു​​ടെ ശ്ര​​ദ്ധ വി​​പ​​ണി​​യി​​ലേക്കു തി​​രി​​യൂ. സം​​സ്ഥാ​​ന​​ത്ത് നാ​​ലാം ഗ്രേ​​ഡ് റ​​ബ​​ർ 18400 രൂ​​പ. ജാ​​പ്പ​​നീ​​സ് യെ​​ന്നി​​ന്‍റെ മൂ​​ല്യം ഉ​​യ​​ർ​​ന്ന​​തി​​നി​​ട​​യി​​ലും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ റ​​ബ​​റി​​ൽ താ​​ത്പ​​ര്യം കാ​​ണി​​ച്ചു. ഒ​​സാ​​ക്ക എ​​ക്സ്ചേ​​ഞ്ചി​​ൽ റ​​ബ​​ർ അ​​വ​​ധി വി​​ല കി​​ലോ 341 യെ​​ന്നി​​ലാ​​ണ്. ബാ​​ങ്കോ​​ക്കി​​ൽ റ​​ബ​​ർ കി​​ലോ 191 രൂ​​പ.

സ്വ​​ർ​​ണം റി​​ക്കാ​​ർ​​ഡി​​ൽ

ആ​​ഭ​​ര​​ണ വി​​പ​​ണി​​ക​​ളി​​ൽ സ്വ​​ർ​​ണം ച​​രി​​ത്ര നേ​​ട്ട​​ങ്ങ​​ൾ വാ​​രി​​ക്കൂ​​ട്ടു​​ന്നു. പ​​വ​​ൻ 98,400 രൂ​​പ​​യി​​ൽ​​നി​​ന്നു വാ​​രാ​​ന്ത്യം പ​​വ​​ൻ 1,03,560 രൂ​​പ​​യാ​​യി. ഗ്രാ​​മി​​ന് വി​​ല 12,945 രൂ​​പ. വെ​​ള്ളി​​യാ​​ഴ്ച ന്യൂ​​യോ​​ർ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ൽ ട്രോ​​യ് ഔ​​ൺ​​സി​​ന് 4532 ഡോ​​ള​​റി​​ൽ മാ​​ർ​​ക്ക​​റ്റ് ക്ലോ​​സിം​​ഗ് ന​​ട​​ന്നു. കേ​​ര​​ള​​ത്തി​​ൽ ശ​​നി​​യാ​​ഴ്ച്ച പ​​വ​​ന് 880 രൂ​​പ​​യാ​​ണ് വ​​ർ​​ധി​​ച്ച​​ത്.

എ​​ന്നാ​​ൽ, പ​​തി​​വി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ഒ​​രു വി​​ഭാ​​ഗം സ്വ​​ർ​​ണ​​വി​​ല ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം വീ​​ണ്ടും ഉ​​യ​​ർ​​ത്തി. അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ർ​​ക്ക​​റ്റ് മാ​​ത്ര​​മ​​ല്ല ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റും ശ​​നി​​യാ​​ഴ്ച പ്ര​​വ​​ർ​​ത്തി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വാ​​രാ​​ന്ത്യ ദി​​നം ര​​ണ്ടു ത​​വ​​ണ വി​​ല ഉ​​യ​​ർ​​ത്തി​​യ​​ത് വി​​പ​​ണി വൃ​​ത്ത​​ങ്ങ​​ളി​​ൽ ആ​​ശ്ച​​ര്യം ഉ​​ള​​വാ​​ക്കി. കേ​​ര​​ള​​ത്തി​​ൽ അ​​നാ​​വ​​ശ്യ വി​​ല വ​​ർ​​ധ​​ന ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് സി​​ൽ​​വ​​ർ മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക്ക​​ളെ ഞെ​​ട്ടി​​ച്ചു.

രൂ​​പ ത​​ക​​ർ​​ന്നു​​ത​​ന്നെ

അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ർ​​ക്ക​​റ്റി​​ൽ ന​​വം​​ബ​​റി​​ൽ സ്വ​​ർ​​ണ​​വി​​ല 4000 ഡോ​​ള​​റി​​ൽ നീ​​ങ്ങി​​യ​​പ്പോ​​ൾ രൂ​​പ​​യു​​ടെ വി​​നി​​മ​​യ നി​​ര​​ക്ക് 88.64ലാ​​യി​​രു​​ന്നു, അ​​ന്ന് സം​​സ്ഥാ​​ന​​ത്ത് പ​​വ​​ൻ 90,680 രൂ​​പ റേ​​ഞ്ചി​​ലും. നി​​ല​​വി​​ൽ രാ​​ജ്യാ​​ന്ത​​ര വി​​ല 4500 ഡോ​​ള​​ർ മ​​റി​​ക​​ട​​ന്ന​​പ്പോ​​ൾ പ​​വ​​ൻ 10,03,560 രൂ​​പ​​യി​​ലെ​​ത്തി, വി​​നി​​മ​​യ നി​​ര​​ക്ക് ഇ​​പ്പോ​​ൾ 89.74ലാ​​ണ്.

അ​​ടു​​ത്ത വ​​ർ​​ഷം ന്യൂ​​യോ​​ർ​​ക്കി​​ൽ ട്രോ​​യ് ഔ​​ൺ​​സി​​ന് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി 5000 ഡോ​​ള​​റി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നാ​​ൽ പ​​വ​​ന്‍റെ വി​​ല 1,16,600 രൂ​​പ​​യി​​ലേ​​ക്കു സ​​ഞ്ച​​രി​​ക്കാം, ഇ​​തി​​നി​​ട​​യി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ലെ ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ൾ പ​​വ​​ന്‍റെ വി​​ല​​യെ ചെ​​റി​​യ അ​​ള​​വി​​ൽ സ്വാ​​ധീ​​നി​​ക്കും.

Tags : Farmers seek pepper

Recent News

Corehub Up