x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീഷോയുടെ പേരില്‍ വ്യാജ സമ്മാനക്കത്തുകള്‍ അയച്ച് തട്ടിപ്പ് ; ജാ​​​​ഗ്ര​​​​താ​​​​നി​​​​ര്‍ദേ​​​​ശ​​​​വു​​​​മാ​​​​യി പോ​​​​ലീ​​​​സ്


Published: March 30, 2026 11:03 PM IST | Updated: March 30, 2026 11:03 PM IST

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ ഓ​​​​ണ്‍ലൈ​​​​ന്‍ ഷോ​​​​പ്പിം​​​​ഗ് പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ മീ​​​​ഷോ​​​​യു​​​​ടെ പേ​​​​രി​​​​ല്‍ ര​​​​ജി​​​​സ്റ്റേർഡ് പോ​​​​സ്റ്റ് വ​​​​ഴി വ്യാ​​​​ജ സ​​​​മ്മാ​​​​ന​​​​ക്ക​​​​ത്തു​​​​ക​​​​ള്‍ അ​​​​യ​​​​ച്ചു ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ര്‍ക്കെ​​​​തി​​​​രേ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ്.

ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര്‍ അ​​​​യ​​​​യ്ക്കു​​​​ന്ന ക​​​​ത്തു​​​​ക​​​​ളി​​​​ല്‍ ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ സ്‌​​​​ക്രാ​​​​ച്ച് കാ​​​​ര്‍ഡു​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കും. ഇ​​​​തു സ്‌​​​​ക്രാ​​​​ച്ച് ചെ​​​​യ്യു​​​​മ്പോ​​​​ള്‍ വ​​​​ലി​​​​യൊ​​​​രു തു​​​​ക സ​​​​മ്മാ​​​​നം ല​​​​ഭി​​​​ച്ച​​​​താ​​​​യി കാ​​​​ണി​​​​ക്കു​​​​ക​​​​യും തു​​​​ക കൈ​​​​പ്പ​​​​റ്റാ​​​​നാ​​​​യി ക​​​​ത്തി​​​​ലു​​​​ള്ള ഹെ​​​​ല്‍പ്‌​​​​ലൈ​​​​ന്‍ ന​​​​മ്പ​​​​റി​​​​ലോ വാ​​​​ട്‌​​​​സാ​​​​പ് ന​​​​മ്പ​​​​റി​​​​ലോ ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യും.

ക​​​​മ്പ​​​​നി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ എ​​​​ന്ന വ്യാ​​​​ജേ​​​​ന സം​​​​സാ​​​​രി​​​​ക്കു​​​​ന്ന ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര്‍, സ​​​​മ്മാ​​​​ന​​​​ത്തു​​​​ക ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ്രോ​​​​സ​​​​സിം​​​​ഗ് ഫീ​​​​സ്, ഡോ​​​​ക്യു​​​​മെ​​​​ന്‍റേ​​​​ഷ​​​​ന്‍ ചാ​​​​ര്‍ജ്, ഇ​​​​ന്‍കം​​​​ടാ​​​​ക്‌​​​​സ് തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

വി​​​​ശ്വാ​​​​സ്യ​​​​ത വ​​​​ര്‍ധി​​​​പ്പി​​​​ക്കാ​​​​നാ​​​​യി വ്യാ​​​​ജ​​​​മാ​​​​യ ഇ​​​​ന്‍കം​​​​ടാ​​​​ക്‌​​​​സ് രേ​​​​ഖ​​​​ക​​​​ളും മ​​​​റ്റ് ഔ​​​​ദ്യോ​​​​ഗി​​​​ക മു​​​​ദ്ര​​​​ക​​​​ളും ഇ​​​​വ​​​​ര്‍ അ​​​​യ​​​​ച്ചു​​​​ന​​​​ല്‍കും. പ​​​​ണം കൈ​​​​മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ പി​​​​ന്നീ​​​​ട് ഇ​​​​വ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ന്‍ സാ​​​​ധി​​​​ക്കി​​​​ല്ല. ഇ​​​​താ​​​​ണു സം​​​​ഘ​​​​ത്തി​​​​ന്‍റെ ത​​​​ട്ടി​​​​പ്പു​​​​രീ​​​​തി.

ക​​​​രു​​​​തി​​​​യി​​​​രി​​​​ക്കാം

  • സ്‌​​​​ക്രാ​​​​ച്ച് കാ​​​​ര്‍ഡ്/​​​​ഗി​​​​ഫ്റ്റ് ഓ​​​​ഫ​​​​ര്‍ എ​​​​ന്ന​​​​പേ​​​​രി​​​​ല്‍ പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക.
  • അ​​​​പ​​​​രി​​​​ചി​​​​ത ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്കു വി​​​​ളി​​​​ക്കു​​​​ക​​​​യോ വാ​​​​ട്‌​​​​സാ​​​​പ് വ​​​​ഴി വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക​​​​യോ ചെ​​​​യ്യ​​​​രു​​​​ത്.
  • സൈ​​​​ബ​​​​ര്‍ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പി​​​​ന് ഇ​​​​ര​​​​യാ​​​​യാ​​​​ല്‍ ഉ​​​​ട​​​​ന്‍ത​​​​ന്നെ 1930 എ​​​​ന്ന സൈ​​​​ബ​​​​ര്‍ ഹെ​​​​ല്‍പ്‌​​​​ലൈ​​​​ന്‍ ന​​​​മ്പ​​​​റി​​​​ലോ www.cybercrime.gov.in എ​​​​ന്ന ദേ​​​​ശീ​​​​യ സൈ​​​​ബ​​​​ര്‍ ക്രൈം ​​​​പോ​​​​ര്‍ട്ട​​​​ലി​​​​ലോ പ​​​​രാ​​​​തി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യ​​​​ണം.

Tags : Meesho Fraud fake gift cards

Recent News

Corehub Up