x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ജ്വ​ല്ല​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫെ​യ​ര്‍ ജൂ​ലൈ മൂ​ന്നുമുതൽ


Published: May 26, 2026 11:00 PM IST | Updated: May 26, 2026 11:00 PM IST

കൊ​​​​ച്ചി: അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​മാ​​​യ കേ​​​​ര​​​​ള ജ്വ​​​​ല്ല​​​​റി ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഫെ​​​​യ​​​റി​​​ന്‍റെ ഏ​​​​ഴാ​​​​മ​​​​ത് എ​​​​ഡി​​​​ഷ​​​​ന്‍ ജൂ​​​​ലൈ മൂ​​​​ന്ന്, നാ​​​​ല്, അ​​​​ഞ്ച് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​ങ്ക​​​​മാ​​​​ലി അ​​​​ഡ്‌​​​​ല​​​​ക്‌​​​​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ത്താ​​​​ന്‍ കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തു​​​​മു​​​​ള്ള 200 ഓ​​​​ളം പ്ര​​​​ദ​​​​ര്‍​ശ​​​​ക​​​​ര്‍ 400 ഓ​​​​ളം സ്റ്റാ​​​​ളു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ മേ​​​​ള സ​​​​ജ്ജീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​ഭ​​​​ര​​​​ണ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​മാ​​​​ണ് കേ​​​​ര​​​​ള ജ്വ​​​​ല്ല​​​​റി ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഫെ​​​​യ​​​​ര്‍. സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ വ്യാ​​​​പാ​​​​ര വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​ര​​​​വ​​​​ധി സെ​​​​മി​​​​നാ​​​​റു​​​​ക​​​​ളും സി​​​​മ്പോ​​​​സി​​​​യ​​​​ങ്ങ​​​​ളും ആ​​​​ഭ​​​​ര​​​​ണ​​​മേ​​​​ള​​​​യോ​​​​ടൊ​​​​പ്പം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്.

ജൂ​​​​ലൈ അ​​​​ഞ്ചി​​​​ന് 5,000 സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന സ്‌​​​​പെ​​​​ഷ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നും സം​​​​സ്ഥാ​​​​ന കൗ​​​​ണ്‍​സി​​​​ല്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

യോ​​​​ഗ​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​ര്‍, ട്ര​​​​ഷ​​​​റ​​​​ര്‍ സി.​​​​വി. കൃ​​​​ഷ്ണ​​​​ദാ​​​​സ്, വ​​​​ര്‍​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​കെ. ആ​​​​യ​​​​മു ഹാ​​​​ജി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Jewellery International Fair Kerala

Recent News

Corehub Up