കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവ് ഹെലിപാഡില്‍ കേരള സ്റ്റീല്‍ ട്രേഡേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച കേരള സ്റ്റീല്‍ ടെക് എക്സ്പോ സമാപിച്ചു.
മൂന്നു ദിവസങ്ങളിലായി കേരളത്തിന്റെ വിവിധ മേഖലകളില്‍നിന്ന് പതിനായിരത്തിലേറെ വ്യാപാരികള്‍ എക്സ്പോ സന്ദര്‍ശിച്ചു.
കേരളത്തിലെ സ്റ്റീല്‍ വ്യാപാര മേഖലയില്‍ നിന്ന് 85 ലധികം സ്റ്റാളുകള്‍, ലോകോത്തര ബ്രാന്‍ഡുകള്‍ മുതല്‍ പ്രാദേശിക നിര്‍മാതാക്കള്‍ വരെ എക്സ്പോയില്‍ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും പ്രമുഖ ഇരുമ്പുരുക്ക് വ്യവസായ കമ്പനികളും ബ്രാന്‍ഡുകളും എക്സ്പോയിലുണ്ടായിരുന്നു.
സമാപന സമ്മേളനം കള്ളിയത്ത് ടിഎംടി കമ്പനി ചെയര്മാന് കെ. നൂര്‍ മുഹമ്മദ് നൂര്‍ഷാ ഉദ്ഘാടനം ചെയ്തു. കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ എക്സ്പോയില്‍ പങ്കെടുത്ത കമ്പനികളെ ആദരിച്ചു.
Tags : Kerala Steel Tech Expo Kerala steel traders association Marine drive