കൊച്ചി: ആഗോള അസ്ഥിരത തുടരുമ്പോഴും ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ക്കും കമ്മോഡിറ്റികള്‍ക്കും മെച്ചപ്പെട്ട ഭാവി പ്രവചിച്ച് കൊടക് സെക്യൂരിറ്റീസിന്റെ മാര്‍ക്കറ്റ് ഔട്ട്ലുക്ക് 2026 പ്രസിദ്ധീകരിച്ചു.
വരും വര്‍ഷത്തേക്കുള്ള പൊതുട്രെന്ഡുകള്, കമ്മോഡിറ്റി പ്രവചനങ്ങള്‍ തുടങ്ങിയവ ഉൾപ്പെടുന്നതാണു റിപ്പോര്‍ട്ട്.
മെച്ചപ്പെട്ട വരുമാനവളര്‍ച്ചയും മികച്ച നയങ്ങളും മൂലം ഇക്വിറ്റി വിപണി കുതിപ്പു കാണിക്കുമെന്നും സ്വര്‍ണം സുരക്ഷിതമായ നിക്ഷേപോപാധിയായി തുടരുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നതെന്ന് കൊടക് സെക്യൂരിറ്റീസ് എംഡിയും സിഇഒയുമായ ശ്രീപാല് ഷാ പറഞ്ഞു.
പുതുതലമുറ നിക്ഷേപകര്‍ വന്‍തോതില്‍ കടന്നുവരുന്നതും വിപണിക്കും സമ്പദ്സൃഷ്ടിക്കും കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Kotak Securities shareholders better future predicts Market outlook