കൊച്ചി: കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ബിപിസിഎൽ നിർമിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റുകൾ 16 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് ബിപിസിഎൽ റിഫൈനറീസ് ഡയറക്ടർ സഞ്ജയ് ഖന്ന.
ബ്രഹ്മപുരത്ത് സിബിജി പ്ലാന്റ് ഉദ്ഘടനത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിപിസിഎൽ നിർമിക്കുന്ന പെട്രോകെമിക്കൽ പാർക്ക് പദ്ധതി 2028 മേയിൽ കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ 52 ഇടങ്ങളിൽ ബിപിസിഎൽ നേതൃത്വത്തിൽ സിബിജി പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്.
26 എണ്ണം ബിപിസിഎൽ നേരിട്ടും 26 എണ്ണം സംയുക്ത സംരംഭമായുമാണ് നടപ്പാക്കുന്നത്. രാജ്യത്തെ മൊത്തം സിബിജി സംരംഭങ്ങളിലെ 25 ശതമാനവും ബിപിസിഎൽ നടപ്പാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
പെട്രോകെമിക്കൽ പാർക്ക് പദ്ധതിക്കു 15,000 കോടി രൂപയാണ് ചെലവു വരുന്നത്.
Tags : CBG Plants BPCL compressed biogas Kozhikode Kollam