കൊച്ചി: എഐയുടെ കാലഘട്ടത്തിലേക്ക് സ്മാർട്ട്ഫോണുകൾ കടന്നിരിക്കുന്ന സാഹചര്യത്തിൽ ഗാലക്സി എസ് 26 സീരീസിലെ സ്വകാര്യതാ സവിശേഷതകൾ കൂടുതൽ ശക്തിപ്പെടുത്തിയതായി സാംസംഗ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെബി പാർക്ക് പറഞ്ഞു.
സാധാരണയായി ഉപയോഗിക്കുന്ന തേർഡ് പാർട്ടി ഫിൽറ്ററുകൾക്കു പകരം പ്രൈവസി ഡിസ്പ്ലേ നേരിട്ട് ഡിസ്പ്ലേയിൽ സംയോജിപ്പിച്ചിരിക്കുന്നതിനാൽ സാധാരണ ഉപയോഗത്തിൽ ദൃശ്യാനുഭവം നിലനിർത്തിക്കൊണ്ട് വശങ്ങളിൽനിന്നുള്ള കാഴ്ചയെ മറയ്ക്കുന്നു.
ഉപയോക്താക്കൾക്കു സ്ക്രീനിലെ ചില ഭാഗങ്ങൾക്കു മാത്രം സ്വകാര്യതാ സംരക്ഷണം നൽകുകയോ അതു പ്രവർത്തിക്കുന്ന സമയം സ്വയം ക്രമീകരിക്കുകയോ ചെയ്യാനും കഴിയും.
Tags : Samsung S26 series Galaxy S26 series smartphones