കൊച്ചി: പ്രമുഖ ജലസംഭരണ ബ്രാന്‍ഡായ സിന്ടെക്സ് ഉയര്‍ന്ന താപനിലയെ നേരിടാന്‍ രാജ്യത്തെ ആദ്യത്തെ ഇന്‍സുലേറ്റഡ് വാട്ടര്‍ ടാങ്കായ ട്രൂപഫ് പുറത്തിറക്കി.
15 വര്‍ഷത്തെ വാറന്റിയോടുകൂടി ലഭ്യമാകുന്ന ട്രൂപഫ് വാട്ടര്‍ ടാങ്കുകള്‍ 50 എംഎം പോളിയുറിഥേന് ഫോം ഇന്സുലേഷന് ഉപയോഗിച്ചുള്ളതാണ്.കൂടാതെ 100 ശതമാനം വിര്‍ജിന്‍ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ഉപയോഗിച്ചു നിര്‍മിച്ച ട്രൂപഫ്, വെള്ളത്തെ കൂടുതല്‍ ശുചിത്വപരവും സുരക്ഷിതവുമാക്കുന്നു.
ആന്റിമൈക്രോബിയല്‍ ഗുണങ്ങളും അള്‍ട്രാവയലറ്റ് സംരക്ഷണവും പായല്‍, ദുര്‍ഗന്ധം തുടങ്ങിയ പ്രശ്നങ്ങളും തടയാന്‍ സഹായിക്കുന്നു. 15 വര്‍ഷത്തെ വാറന്റിയോടുകൂടിയാണ് ട്രൂപഫ് വിപണിയില്‍ ലഭ്യമാകുന്നത്.
Tags : Syntex TruePuff water tank