x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം : വിപണിയിൽ ദുർബലാവസ്ഥ

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: March 16, 2026 01:03 AM IST | Updated: March 16, 2026 01:03 AM IST

നി​ക്ഷേ​പ​ക​രെ ഞെ​ട്ടി​ച്ച്‌ ഓ​ഹ​രി സൂ​ചി​ക വീ​ണ്ടും ഇ​ടി​ഞ്ഞു. ജ​നു​വ​രി​യി​ൽ സൂ​ച​ന ന​ൽ​കി​യ​താ​ണു വി​പ​ണി​യി​ൽ സം​ഭ​വി​ക്കു​ന്ന ദു​ർ​ബ​ലാ​വ​സ്ഥ​യെ കു​റി​ച്ച്‌. പി​ന്നി​ട്ട​വാ​രം സെ​ൻ​സെ​ക്‌​സ്‌ 4355 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 1299 പോ​യി​ന്‍റും ഇ​ടി​ഞ്ഞു, അ​ഞ്ച്‌ ശ​ത​മാ​നം ത​ക​ർ​ച്ച​യാ​ണ് ഒ​റ്റ ആ​ഴ്‌​ച​യി​ൽ. ഒ​രു മാ​സ​കാ​ല​യ​വി​ൽ മു​ൻ​നി​ര സൂ​ചി​ക​ക​ൾ ഒ​മ്പ​ത്‌ ശ​ത​മാ​നം ഇ​ടി​ഞ്ഞു.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യു​ടെ മൂ​ല്യ​ത്തി​ൽ 29.54 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ടി​വ്‌. ഫെ​ബ്രു​വ​രി അ​വ​സാ​നം വി​പ​ണി മൂ​ല്യം ഏ​ക​ദേ​ശം 463.26 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വാ​രം വി​പ​ണി മൂ​ല്യ​ത്തി​ൽ വീ​ണ്ടും 15.9 ല​ക്ഷം കോ​ടി രൂ​പ കു​റ​ഞ്ഞു.

മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്തു വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ബാ​ധ്യ​ത​ക​ൾ നി​ത്യേ​ന വി​റ്റു. തു​ട​ർ​ച്ച​യാ​യ നാ​ലാം വാ​ര​മാ​ണ് അ​വ​ർ വി​ല്പ​ന​യി​ൽ നി​ല​കൊ​ള്ളു​ന്ന​ത്‌. പി​ന്നി​ട്ട​വാ​രം 35,052.03 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ഈ ​മാ​സം അ​വ​ർ ഇ​തി​ന​കം 56,883 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ 59,899 കോ​ടി​യു​ടെ വി​ല്പ​ന ന​ട​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര ക​ന​ത്ത തോ​തി​ൽ ഓ​ഹ​രി​ക​ൾ അ​വ​ർ വി​റ്റ​ഴി​ക്കു​ന്ന​ത്‌. പി​ന്നി​ട്ട മാ​സം അ​വ​രു​ടെ വി​ല്പ​ന 6640 കോ​ടി രൂ​പ മാ​ത്ര​മാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ പോയ​വാ​രം 37,739.78 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി.

വി​ദേ​ശ ഇ​ട​പാ​ടു​കാ​ർ രൂ​പ വി​റ്റ്‌ ഡോ​ള​ർ ശേ​ഖ​രി​ച്ച​തും മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​വും രൂ​പ​യി​ൽ സ​മ്മ​ർ​ദം ഉ​ള​വാ​ക്കി. രൂ​പ 91.90 ൽ ​നി​ന്നും റി​ക്കാ​ർ​ഡ്‌ ത​ക​ർ​ച്ച​യാ​യ 92.47ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം വ്യാ​പാ​രാ​ന്ത്യം 92.45 ലാ​ണ്. ഡെ​യ്‌​ലി ചാ​ർ​ട്ട്‌ വി​ല​യി​രു​ത്തി​യാ​ൽ രൂ​പ​യു​ടെ മൂ​ല്യം 93.25ലേ​ക്ക്‌ ദു​ർ​ബ​ല​മാ​കാം.

നിഫ്റ്റിയുടെ പ്രകടനം

മു​ൻ​നി​ര, ര​ണ്ടാം നി​ര ഓ​ഹ​രി​ക​ളി​ൽ അ​ല​യ​ടി​ച്ച വി​ല്പ​ന ത​രം​ഗ​ത്തി​ൽ നി​ഫ്‌​റ്റി സൂ​ചി​ക മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 23,162ലെ ​സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ 23,119ലേ​ക്ക്‌ ഇ​ടി​ഞ്ഞെങ്കി​ലും വ്യാ​പാ​രാ​ന്ത്യം 23,151 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം 22,748 പോ​യി​ന്‍റി​ൽ ആ​ദ്യ താ​ങ്ങു​ണ്ട്‌, അ​ത്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ 22,345ൽ ​സ​പ്പോ​ർ​ട്ട്‌ ക​ണ്ടെ​ത്താം. വി​പ​ണി തി​രി​ച്ചു​വ​ര​വി​നു ശ്ര​മി​ച്ചാ​ൽ 23,924 - 24697ൽ ​ത​ട​സം നേ​രി​ടാം.

നി​ഫ്‌​റ്റി​യു​ടെ മ​റ്റ്‌ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ വീ​ക്ഷി​ച്ചാ​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡും പാ​രാ​ബോ​ളി​ക്ക്‌ എ​സ്‌​എ​ആ​റും എം​എ​സിഡി​യും ദു​ർ​ബ​ലാ​വ​സ്ഥ​യി​ലേ​യ്‌​ക്ക്‌ മു​ഖം തി​രി​ച്ചു. അ​തേ​സ​മ​യം സ്റ്റോ​ക്കാ​സ്റ്റി​ക്ക്‌ ആ​ർ​എ​സ്‌​ഐ, സ്റ്റോ​ക്കാ​സ്റ്റി​ക്ക്‌ ഫാ​സ്റ്റ്‌ തു​ട​ങ്ങി​യ​വ ഓ​വ​ർ സോ​ൾ​ഡ്‌ മേ​ഖ​ല​യി​ലേ​ക്ക്‌ നീ​ങ്ങി​യ​ത് ഒ​രു വി​ഭാ​ഗം ഫ​ണ്ടു​ക​ളെ താ​ഴ്‌​ന്ന റേ​ഞ്ചി​ൽ പു​തി​യ നി​ക്ഷേ​പ​ത്തി​നു പ്രേ​രി​പ്പി​ക്കാം.

നി​ഫ്റ്റി മാ​ർ​ച്ച്‌ ഫ്യൂ​ച്ചേ​ഴ്‌​സ് 23,199ലാ​ണ്. പി​ന്നി​ട്ട​വാ​രം അ​ഞ്ച​ര ശ​ത​മാ​നം ഇ​ടി​വ്‌ സം​ഭ​വി​ച്ചു.‌ തി​രി​ച്ചു​വ​ര​വി​ന്‍റെ സൂ​ച​ന​ക​ൾ ഇ​നി​യും തെ​ളി​യാ​ത്ത​തി​നാ​ൽ നി​ല​വി​ലെ ഡൗ​ൺ ട്രെ​ൻ​ഡി​ൽ മാ​ർ​ച്ച്‌ സീ​രീ​സ്‌ 22,700 - 22,200ലേ​ക്ക്‌ നീ​ങ്ങാം. മു​ന്നേ​റി​യാ​ൽ നി​ല​വി​ൽ 24,400ൽ ​ത​ട​സം നേ​രി​ടാം. ഫ്യൂ​ച്ചേ​ഴ്‌​സ്‌ മാ​ർ​ച്ച്‌ സീ​രീ​സ്‌ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്‌​റ്റ്‌ 157 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്നും 200 ല​ക്ഷ​ത്തി​ലേ​ക്ക്‌ ക​യ​റി.

സെൻസെക്സ് പ്രകടനം


സെ​ൻ​സെ​ക്‌​സ് 78,918ൽ ​നി​ന്നും കൂ​ടു​ത​ൽ മി​ക​വി​നു ശ്ര​മി​ച്ചെ​ങ്കി​ലും കളംപി​ടി​ക്കാ​നാ​യി​ല്ല. ഇ​തി​നി​ട​യി​ലെ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ വെ​ള്ളി​യാ​ഴ്‌​ച 74,470 പോ​യി​ന്‍റി​ലേ​ക്കു താ​ഴ്‌​ന്ന വ്യാ​പാ​രാ​ന്ത്യം 74,563ലാ​ണ്. ഈ​വാ​രം 77,094ലാ​ണ്. ആ​ദ്യ പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ൽ 79,625നെ ​ല​ക്ഷ്യ​മാ​ക്കാം, വി​ല്പ​ന സ​മ്മ​ർ​ദം തു​ട​ർ​ന്നാ​ൽ 73,251 – 71,929 പോ​യി​ന്‍റി​ൽ താ​ങ്ങു​ണ്ട്‌.

സ്വർണവിലയിൽ ചാഞ്ചാട്ടം

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​നു ദീ​ർ​ഘ​കാ​ല സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ടു​ന്നു. ന്യൂ​യോ​ർ​ക്കി​ൽ 5167 ഡോ​ള​റി​ൽ നീ​ങ്ങി​യ സ്വ​ർ​ണം വാ​ര​മ​ധ്യം 5236ലേ​ക്ക്‌ ക​യ​റി. ഇ​തി​നി​ട​യി​ൽ യു​എ​സ്‌ ഡോ​ള​ർ സൂ​ചി​ക​യി​ലെ മി​ക​വ്‌ ക​ണ്ട്‌ ഫ​ണ്ടു​ക​ൾ സ്വ​ർ​ണം വി​റ്റ്‌ ഡോ​ള​റി​നാ​യി ഉ​ത്സാ​ഹി​ച്ചു. ഒ​ക്‌​ടോ​ബ​റി​ൽ നി​ന്നു​ള്ള ട്രെൻഡ് ലൈ​ൻ സ​പ്പോ​ർ​ട്ട്‌ വാ​രാ​ന്ത്യം സ്വ​ർ​ണ​ത്തി​ന്‌ ന​ഷ്‌​ട​പ്പെ​ട്ട്‌ 5009 ഡോ​ള​ർ വ​രെ ഇ​ടി​ഞ്ഞ ശേ​ഷം 5018ലാ​ണ്. ഇ​നി മു​ന്നേ​റാ​ൻ ശ്ര​മി​ച്ചാ​ൽ 5137 ഡോ​ള​റി​ൽ പ്ര​തി​രോ​ധം ത​ല ഉ​യ​ർ​ത്താ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ ക​രു​ത​ലോ​ടെ പു​തി​യ വാ​ങ്ങ​ലു​ക​ൾ​ക്ക്‌ മു​തി​രു​ക.

ആ​ഭ്യ​ന്ത​ര സ്വ​ർ​ണ വി​ല മൂ​ന്നാ​ഴ്‌​ച​യാ​യി പ​ത്ത്‌ ഗ്രാ​മി​ന് 1.58 - 1.64 ല​ക്ഷം രൂ​പ റേ​ഞ്ചി​ലാ​ണ്. മാ​ർ​ച്ച്‌ ആ​ദ്യം 1.70ലേ​ക്ക്‌ ഒ​രു വേ​ള അ​ടു​ത്തെ​ങ്കി​ലും വാ​ങ്ങ​ലു​കാ​രു​ടെ പി​ന്തു​ണ ഉ​റ​പ്പ്‌ വ​രു​ത്താ​നാ​യി​ല്ല. ദീ​ർ​ഘ കാ​ല​യ​ള​വി​ലേ​ക്കു​ള്ള വാ​ങ്ങ​ൽ താ​ത്പ​ര്യം കു​റ​യു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ൽ 1.58 ല​ക്ഷ​ത്തി​ലെ സ​പ്പോ​ർ​ട്ട്‌ മ​ഞ്ഞ​ലോ​ഹ​ത്തി​നു ന​ഷ്‌​ട​പ്പെ​ട്ടാ​ൽ 1.50 ല​ക്ഷ​ത്തി​ലേ​ക്ക്‌ തി​രു​ത്ത​ൽ പ്ര​തീ​ക്ഷി​ക്കാം.

Tags : Weak market conditions

Recent News

Corehub Up