x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ​ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 10.25 ശ​ത​മാ​നം ബോ​ണ​സ്

വെബ് ഡെസ്ക്
Published: August 20, 2026 01:06 AM IST | Updated: August 20, 2026 01:06 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ 2025–26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഓ​ണം ബോ​ണ​സ് 10.25 ശ​ത​മാ​ന​മാ​യി നി​ശ്ച​യി​ച്ചു. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ എം.​എം. ജോ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബ​സ് ഉ​ട​മ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ​യും അ​നു​ര​ഞ്ജ​ന​ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. 23ന​കം ബോ​ണ​സ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

ലേ​ബ​ർ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഉ​ട​മ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എം.​എ​സ്. പ്രേം​കു​മാ​ർ, കെ.​കെ. സേ​തു​മാ​ധ​വ​ൻ (ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), ബി​ബി​ൻ ആ​ല​പ്പാ​ട്ട്, വി.​എ​സ്. പ്ര​ദീ​പ് (ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ), കെ.​ബി. സു​രേ​ഷ്, മു​ജീ​ബ് റ​ഹ്മാ​ൻ (കെ​ബി​ടി​എ) എ​ന്നി​വ​രും വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എം.​കെ. ക​ണ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സ​ണ്ണി, എ.​സി. കൃ​ഷ്ണ​ൻ, ഹ​രീ​ഷ്, വി.​എ. ഷം​സു​ദീ​ൻ, ബാ​ബു, എ.​ആ​ർ. ബാ​ബു, കെ.​കെ. ഹ​രി​ദാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Bonus NattuVishasham DistrictNews

Recent News

Corehub Up